Malayalam Breaking News
എനിക്ക് ക്യാൻസറിനെ കിട്ടി …ക്യാൻസറിന് എന്നെ കിട്ടിയില്ല; മംമ്‌തയുടെ 10 ഇയർ ചലഞ്ച് വേറിട്ട് നിൽക്കും !
എനിക്ക് ക്യാൻസറിനെ കിട്ടി …ക്യാൻസറിന് എന്നെ കിട്ടിയില്ല; മംമ്‌തയുടെ 10 ഇയർ ചലഞ്ച് വേറിട്ട് നിൽക്കും !
മോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. എല്ലാ കാലവും ഒരുപോലെയിരിക്കുന്ന താരം. 13 വർഷമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. മംമ്‌തയുടെ 10 ഇയർ ചലഞ്ച് ആണ് ഏറെ വ്യത്യസ്തമായിരിക്കുന്നത്.
10 ഇയർ ചലഞ്ച് സിനിമാതാരങ്ങളും ജനങ്ങളുമെല്ലാം ഏറ്റെടുത്തിരുന്നു . എന്നാൽ മംമ്‌തയുടെ ടെൻ ഇയർ ചലഞ്ച് വളരെ വ്യത്യസ്തമാണ്. കാരണം 2009 മുതൽ 20019 വരെ ലുക്കിൽ അല്ല ചെറുത്ത് നിൽപ്പിലാണ് താരം വ്യത്യസ്തയാകുന്നത്. 2009 മുതൽ 2009 വരെയുള്ള കാലത്തിന്റെ മാറ്റം സൂചിപ്പിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
2009 എല്ലാം മാറ്റിമറിച്ചെന്നും തുടർന്നങ്ങോട്ട് 2019 വരെ ഒരു
ചലഞ്ച് ആയിരുന്നു എന്ന് താരം പറയുന്നു. ക്ഷീണിതയാകാതെ ഞാൻ പ്രവർത്തിച്ചു,ധൈര്യത്തോടെയിരുന്നു ,അതിജീവിച്ചു.ഞാൻ അതിൽ അഭിമാനിക്കുന്നു. പോസിറ്റീവായും ധൈര്യത്തോടെയും ഒരുപാട് വർഷമിരുന്നു, അതിന് എന്റെ കൂടെ നില്ക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. ഏറ്റവും നന്ദി പറയുന്നത് അച്ഛനോടും അമ്മയോടുമാണ്. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബന്ധുക്കളും സുഹൃത്തക്കളുമെല്ലാം ഇപ്പോഴും കൂടെനിന്നു. ഞാൻ ആരോഗ്യവതിയാണോ എന്നവർ തിരക്കികൊണ്ടിരുന്നു. ലോകം എനിക്ക് തന്ന അവസരങ്ങളിൽ നിന്ന് എല്ലാം നന്നായി പഠിക്കാനും ഞാൻ ഏത് സ്വീകരിക്കണം ഏത് സ്വീകരിക്കേണ്ട എന്ന് പഠിപ്പിച്ചെന്നും മംമ്ത പറഞ്ഞു.
mamta mohands ten year challenge
