Connect with us

ബാലൻ വക്കീലുൾപ്പടെ ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ്; ദിലീപിന് മംമ്‌തയുടെ ഫ്ലയിങ്ങ് കിസ്സ് !!!

Malayalam Breaking News

ബാലൻ വക്കീലുൾപ്പടെ ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ്; ദിലീപിന് മംമ്‌തയുടെ ഫ്ലയിങ്ങ് കിസ്സ് !!!

ബാലൻ വക്കീലുൾപ്പടെ ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ്; ദിലീപിന് മംമ്‌തയുടെ ഫ്ലയിങ്ങ് കിസ്സ് !!!


കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്‍റെ 60-ാം വിജയാഘോഷമായിരുന്നു ഇന്നലെ. ദിലീപ് – മംമ്ത മോഹൻദാസ് വിജയജോഡികൾ എപ്പോഴെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴൊക്കെ മികച്ച എന്റർടൈൻമെന്റ് സിനിമകൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. വൻ വിജയങ്ങളും ആയിരുന്നു അവർ ഒന്നിച്ച മൈ ബോസും ടൂ കൺട്രീസും ഏറ്റവുമൊടുവിൽ കോടതി സമക്ഷം ബാലൻവക്കീലും. സിനിമയ്ക്ക് പുറമെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

ദിലീപ് ആദ്യമായി വക്കീൽ വേഷത്തിലഭിനയിച്ച ചിത്രമാണ് ബാലൻ വക്കീൽ. കഴിഞ്ഞ ദിവസം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഭാഗമായി നടന്ന ഒരു ചടങ്ങിൽ, വേദിയിൽ സംസാരിച്ച ശേഷം ദിലീപിന് ഫ്ളയിങ് കിസ് കൊടുക്കുന്ന മംമ്തയുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. വേദിയിൽ വെച്ച് മൈക്ക് അവതാരികയ്ക്ക് കൈമാറുന്നതിന് തൊട്ടുമുമ്പായാണ് ദിലീപിന് മംമ്ത ഫ്‌ളൈയിങ് കിസ് നല്‍കിയത്. നിറഞ്ഞ സന്തോഷത്തോടെ തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ സ്‌നേഹം ദിലീപ് ചിരിച്ചുകൊണ്ട് കൈയുയര്‍ത്തി തംസ് അപ്പ് കാണിച്ച് സ്വീകരിക്കുന്നത്. എപ്പോഴും തളർത്താതെ വിജയങ്ങളിൽ കൂടെ നിന്ന സഹപ്രവർത്തകന് മനസ്സ് നിറഞ്ഞ് നന്ദി പറയുകയായിരുന്നു മംമ്ത. ചിത്രത്തിന്‍റെ സംവിധായകനായ ബി ഉണ്ണിക്കൃഷ്ണനെ തന്‍റെ സഹോദരനായാണ് കാണുന്നുവെന്നും മംമ്ത പറയുകയുണ്ടായി. 

സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, ചിത്രത്തിലെ രണ്ടാമത്തെ നായികയായ പ്രിയ ആനന്ദ് ഉൾപ്പടെ സിനിമയുടെ അണിയറപ്രവർത്തകരടക്കം പ്രമുഖർ വിജയാഘോഷത്തിൽ പങ്കുകൊണ്ടു.

kodathisamaksham balan vakkeel success celebration

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top