മിക്ക രാത്രികളിലിലും, ഭാവനയുമായി ഞാൻ എന്റെ വിഷമങ്ങൾ പറയും അവൾ തരുന്ന ഒരു സപ്പോർട്ട് വലുതാണ്; മംമ്ത എനിക്ക് ദൈവ ധൂതനെ പോലെയാണ് രഞ്ജു രഞ്ജിമാർ പറയുന്നു !
കേരളത്തിലെ തന്നെ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് വേണ്ടി സംസാരിക്കുന്ന ഉറച്ച ശബ്ദമാണ് രഞ്ജു രഞ്ജിമാര്‍. മാത്രമല്ല, ഏറ്റവും തിരക്കുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ താരത്തിന്റെ ജീവിതം എല്ലാവര്‍ക്കും ഒരു മാതൃകയാണ്. കുട്ടിക്കാലം മുതല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് രഞ്ജു താന്‍ സ്വപ്‌നം കണ്ട, ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിപ്പെട്ടത്. ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ അനുഭവിച്ചതിന് ശേഷം തന്റെ ഉള്ളിലെ ആ കലാകാരിയാണ്.ജീവിതത്തോട് പൊരുതാന്‍ തന്നെ വളര്‍ത്തിയെടുത്തത് എന്നാണ് രഞ്ജു പറയാറ്. ഇന്നവര്‍ ഒരുപാട് പേര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഒരു അമ്മയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രഞ്ജു രഞ്ജിമാർ പങ്കുവെച്ച് കുറിപ്പാണ് . പലരുടേയും വേദന സമയത്ത് താങ്ങും തണലുമായി താൻ നിന്നിരുന്നുവെന്നും എന്നാൽ ഒരു മോശം അവസ്ഥയിൽ താൻ അനുഭവിച്ച വേദനയിൽ തന്നെ ആശ്വസിപ്പിക്കാനും ചേർത്ത് നിർത്താനും ചിലരെ ഉണ്ടായിരുന്നുള്ളുവെന്ന് അവർ പറയുന്നു. ജീവിതത്തിൽ നിർണായക ഘട്ടത്തിൽ നടി മംമ്ത മോഹൻദാസ് ചെയ്ത സഹായവും നടി ഭാവന നൽകുന്ന പിന്തുണയെ കുറിച്ചും രഞ്ജു രഞ്ജിമാർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
തന്റെ വിദ്യാർത്ഥി ആരംഭിച്ച പുതിയ സലൂണിന്റെ വീഡിയോ പങ്കിട്ട് കൊണ്ടാണ് രഞ്ജു രഞ്ജിമാറിന്റെ കുറിപ്പ്-‘ഇത് കണ്ടിട്ട് ഒരു നടിമാർക്കും എന്നെ വിമർശിക്കാൻ അവകാശമില്ല, നിന്റെയൊക്കെ ഓരോ വേദന സമയത്തും താങ്ങും തണലുമായി നിങ്ങളുടെ കൂടെ ഞാൻ ഉണ്ടായിരുന്നു, ഒരു മോശം അവസ്ഥയിൽ ഞാൻ അനുഭവിച്ച വേദനയിൽ എന്നെ ഒന്ന് ആസ്വാസിപ്പിക്കാനും, എന്നെ ഒന്ന് ചേർത്ത് നിർത്താനും ചിലരെ ഉണ്ടായിരുന്നുള്ളു’,
അതിൽ നിന്നും ഞാൻ മനസിലാക്കി, ഉൾക്കൊണ്ടു, ഇവിടെ ഒച്ചയെടുത്തു സംസാരിക്കുന്നവർ പുറം തള്ളപ്പെടും , അഭിപ്രായം മുഖത്ത് നോക്കി പറയുന്നവർ പണിഎടുക്കാനാവാതെ വീട്ടിലിരിക്കും, ആരും ചൊറിയാൻ വരണ്ട എന്റെ അവസ്ഥ എനിക്ക് മാത്രമേ അറിയും,
ഒരോത്തികളുടെയും കാലു പിടിച്ചു ഞാൻ, ദൈവം എന്റെ കണ്ണുനീർ തുടച്ചു, മിക്ക രാത്രികളിലിലും, ഭാവനയുമായി ഞാൻ എന്റെ വിഷമങ്ങൾ പറയും അവൾ തരുന്ന ഒരു സപ്പോർട്ടും, എനിക്ക് വിലപ്പെട്ടതായിരുന്നു, എന്റെ മേക്കപ്പ് പ്രോഡക്ടുകൾ പൂപ്പലടിക്കാൻ തുടങ്ങി, അത് നശിക്കുന്നത് കണ്ടു ഞാൻ മരിക്കാൻ ഒരുങ്ങിയപ്പോൾ ദൈവ ധൂതനെ പോലെയാണ് മംമ്ത മലയാള പടവും, തെലുങ്കും, തന്നു എന്നെ മരണത്തിൽ നിന്നും എന്നെ രക്ഷിച്ചത്
ഇത് ഞാൻ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമർശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാൻ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്, എന്തിനേറെ പറയുന്നു, ഞാൻ കള്ളും, കഞ്ചാവും അടിച്ചു പാർട്ടികളിൽ പങ്കെടുക്കത്തിനു പോലും എനിക്ക് മെയ്ക്കപ്പ് നഷ്ടമായ ചരിത്രമുണ്ട്.
ഇത് ഞാൻ തുറന്നു പറഞ്ഞതാണോ തെറ്റ്, ആരെയും വിമർശിക്കാനല്ല, എന്റെ മനസിന്റെ കടപ്പാടാണ് ഞാൻ പറഞ്ഞതു, അത് തെറ്റല്ല എന്ന് എനിക്ക് പൂർണ്ണ ബോധ്യം ഉണ്ട്, എന്തിനേറെ പറയുന്നു, ഞാൻ കള്ളും, കഞ്ചാവും അടിച്ചു പാർട്ടികളിൽ പങ്കെടുക്കത്തിനു പോലും എനിക്ക് മെയ്ക്കപ്പ് നഷ്ടമായ ചരിത്രമുണ്ട്.
