Connect with us

200 പേരുള്ള സെറ്റില്‍ ഷോര്‍ട്ട് ഡ്രസ്സിട്ട് ഡാന്‍സ് കളിക്കണം, രാജമൗലി സെറ്റില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി; വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

Actress

200 പേരുള്ള സെറ്റില്‍ ഷോര്‍ട്ട് ഡ്രസ്സിട്ട് ഡാന്‍സ് കളിക്കണം, രാജമൗലി സെറ്റില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി; വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

200 പേരുള്ള സെറ്റില്‍ ഷോര്‍ട്ട് ഡ്രസ്സിട്ട് ഡാന്‍സ് കളിക്കണം, രാജമൗലി സെറ്റില്‍ ഞാന്‍ പ്രശ്‌നമുണ്ടാക്കി; വെളിപ്പെടുത്തലുമായി മംമ്ത മോഹന്‍ദാസ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ബ്രഹ്മാണ്ഡ സംവിധായകന്‍ രാജമൗലിയുടെ സെറ്റില്‍ താന്‍ പ്രശ്‌നമുണ്ടാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. മുമ്പ് ധരിച്ചിട്ടില്ലാത്ത തരത്തിലുള്ള ചെറിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു താന്‍ പ്രശ്‌നമുണ്ടാക്കിയത് എന്നാണ് അഭിമുഖത്തില്‍ മംമ്ത പറയുന്നത്. ‘യമദൊങ്ക’ എന്ന രാജമൗലി ചിത്രത്തിലാണ് മംമ്ത അഭിനയിച്ചത്.

വലിയ സെറ്റായിരുന്നു. ഞാന്‍ മുമ്പ് ധരിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍. ഞാന്‍ സെറ്റില്‍ ചെറിയ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഷോര്‍ട്ട് ആയ വസ്ത്രം ധരിക്കാന്‍ പറഞ്ഞപ്പോഴായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കിയിരുന്നു. സെറ്റില്‍ 200 പേരുണ്ട്. മലയാളം സെറ്റ് പോലെയായിരുന്നില്ല. എന്നിട്ട് ഡാന്‍സ് ചെയ്യണം.

എനിക്കിതൊക്കെ അസാധാരണമായിരുന്നു. സിനിമയിലേക്ക് വരുമെന്ന് കരുതിയ ഒരാളല്ലായിരുന്നു ഞാന്‍. എല്ലാം വേഗത്തിലാണ് സംഭവിച്ചത്. വളരെ ഇന്റന്‍സ് ആയൊരു സംവിധായകനാണ് രാജമൗലി സാര്‍. ചിലപ്പോള്‍ ആളുകള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് ദേഷ്യക്കാരനെന്ന് തോന്നിയേക്കും. അദ്ദേഹത്തിന്റെ ഭാര്യ എപ്പോഴും സെറ്റിലുണ്ടാകുമായിരുന്നു എന്നും നടി പറയുന്നു.

മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ തന്നെ ആശ്വസിപ്പിച്ചിരുന്നുവെന്നും നടി പറയുന്നുണ്ട്. മംമ്ത, അദ്ദേഹം അങ്ങനെ ഉദ്ദേശിച്ചതല്ല, സിനിമ ചെയ്യുമ്പോള്‍ അദ്ദേഹമൊരു ഭ്രാന്തനാണ്, അത് അങ്ങനെ കണ്ടാല്‍ മതി എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. ഓക്കെ ആന്റി എന്ന് ഞാന്‍ പറയും. ഒരുപാട് പഠിക്കാനുണ്ടായിരുന്നു അതില്‍ നിന്നൊക്കെ എന്നാണ് മംമ്ത പറയുന്നത്.

അതേസമയം, 2007ല്‍ പുറത്തിറങ്ങിയ ചിത്രമാണ് യമദൊങ്ക. ജൂനിയര്‍ എന്‍ടിആര്‍, മോഹന്‍ ബാബു, പ്രിയാമണി, അലി, ബ്രഹ്മാനന്ദം എന്നീ താരങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയായിരുന്നു തിരക്കഥ ഒരുക്കിയത്. അതേസമയം, ഈ അടുത്തായിരുന്നു മംമ്തയുടെ ആരോഗ്യ പ്രശ്‌നം വാര്‍ത്തകളില്‍ ഇടം നേടിയത്.

ശരീരത്തിന് നിറം നഷ്ടമാകുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നമാണ് മംമ്ത നേരിടുന്നത്. താരം തന്നെയാണ് തന്റെ അവസ്ഥ തുറന്നു പറഞ്ഞത്. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാല്‍ മേക്കപ്പ് ചെയ്താണ് താന്‍ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞതോടെ താന്‍ തകര്‍ന്നു പോയെന്നും മംമ്ത പറഞ്ഞിരുന്നു.

Continue Reading

More in Actress

Trending

Recent

To Top