Actress
ആ നടന്‍ പ്രണയത്തില്‍ നിന്നും പിന്മാറി, ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല; ഇനി വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിയത് ഇങ്ങനെ?!
ആ നടന്‍ പ്രണയത്തില്‍ നിന്നും പിന്മാറി, ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല; ഇനി വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തിയത് ഇങ്ങനെ?!
ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച, നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ അസാമാന്യ കഴിവാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.
ഇന്നും ഇന്ത്യയിലെ മുന്‍നിര നടിമാരുടെ ലിസ്റ്റില്‍ ഒരാള്‍ ശോഭനയാണ്. എന്നാല്‍ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരമടക്കം വാങ്ങിയ ശോഭന ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല.സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു ഒരു ഇടവേളയെടുത്തത്. ഇപ്പോള്‍ തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.
ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് നടി. പ്രഭാസ് നായകനായി എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കല്‍ക്കിയിലാണ് ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ശോഭനയെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയാകുന്നത്. ഒരുകാലത്ത് യുവാക്കളുടെ മനസിലിടം നേടിയ നായിക ഇന്നും വിവാഹം കഴിക്കാതെ ജീവിക്കുന്നത് പലര്‍ക്കും അല്‍പ്പം പ്രയാസമുണ്ടാക്കുന്നുണ്ട്. ഇതേ കുറിച്ച് പലരും കമന്റുകളും മറ്റുമായി ശോഭനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് താഴെ ചോദിക്കാറുമുണ്ട്.
നടി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യത്തിന് പലതരം കഥകളാണ് ഇപ്പോഴും പ്രചരിക്കാറുള്ളത്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്ത് ശോഭന ഒരു നടനെ സ്‌നേഹിച്ചിരുന്നു. വളരെ ആഴത്തില്‍ തന്നെ നടി അദ്ദേഹത്തെ സ്‌നേഹിച്ചെങ്കിലും പക്ഷേ അദ്ദേഹം ആ ബന്ധം ഉപേക്ഷിച്ചു. ശോഭനയ്ക്കത് സഹിക്കാന്‍ സാധിച്ചില്ല.
ഇക്കാരണം കൊണ്ടാണ് വിവാഹം പോലും വേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തിയതെന്നാണ് പറയപ്പെടുന്നത്. പ്രണയത്തില്‍ ചതിക്കപ്പെട്ടതിന്റെ വേദന ശോഭനയ്ക്ക് താങ്ങാനായില്ല. അങ്ങനെയാണ് ഇനി വിവാഹം വേണ്ടെന്ന് നടി തീരുമാനിക്കുന്നത്. 50 വയസ്സ് കഴിഞ്ഞിട്ടും അവിവാഹിതയായ ശോഭന ഇപ്പോഴും അങ്ങനെ തുടരുകയാണ്.
ഇത് തന്നെയാണോ നടിയുടെ തീരുമാനത്തിന് പിന്നിലെന്നും മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. നടി ഇതേ കുറിച്ച് ഇതുവരെയും തുറന്ന് സംസാരിച്ചിട്ടുമില്ല. മാത്രമല്ല ശോഭനയുമായി ഇഷ്ടത്തിലായിരുന്ന ആ നടനാരാണ് എന്നതിനെ പറ്റിയും ധാരണയില്ല. മുന്‍പ് മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ പേരിനൊപ്പം കഥകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ അതിലൊന്നും വസ്തുതയില്ലെന്ന് നടി തന്നെ പിന്നീട് തെളിയിക്കുകയും ചെയ്തിരുന്നു. കല്യാണം കഴിച്ച് കുടുംബിനിയാവുന്നില്ലെന്ന് തീരുമാനിച്ച ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തുകയാണ്. അനന്തനാരായണി എന്ന് പേരിട്ടിരിക്കുന്ന മകളുടെ കൂടെ സിംഗിള്‍ മദറായി ജീവിക്കുകയാണ് നടി. ശോഭനയെ പോലെ മകള്‍ നാരായണിയും നൃത്തത്തില്‍ സജീവമാണ്. അടുത്തിടെ ഇരുവരും ഒരുമിച്ചുള്ള നൃത്തത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.
മാതൃദിനത്തില്‍ ആണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കിട്ടത്. സോഷ്യല്‍ മീഡിയയിലും മറ്റുമൊക്കെ ശോഭന സജീവമാണെങ്കിലും മകള്‍ അനന്തനാരായണിയെ അതില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മകളുടെ ഒരു ചിത്രം പോലും താരം പുറത്ത് വിടാറില്ല. ആദ്യമായാണ് മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ശോഭന പങ്കിട്ടിരുന്നത്.
ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. എണ്‍പതുകളില്‍ മമ്മൂട്ടിശോഭന, മോഹന്‍ലാല്‍ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങള്‍.സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ലാല്‍ശോഭന ടീം സാധാരണക്കാരുടെ മനസില്‍ കൂടുകൂട്ടി. ഒടുവില്‍ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം.