Malayalam
പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല.. മമ്മൂട്ടി – വീഡിയോ
പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല.. മമ്മൂട്ടി – വീഡിയോ
കേരളത്തിലെ തീയറ്ററുകളിൽ ഇപ്പോൾ ആഘോഷമാണ് ലൂസിഫർ .ഇതിനിടയിലും ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകർ മധുരരാജാക്കായി കാത്തിരിക്കുന്നത് .എന്നാല്‍ മധുര രാജ വന്നാല്‍ പിന്നെ ലൂസിഫര്‍ ഔട്ടെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ പ്രൊമോഷനുവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെടുന്നു.
ചെറിയ പരിഭ്രമത്തോടെ സമീപിച്ച അവതാരകയ്ക്ക് മമ്മൂട്ടി നല്‍കുന്ന പരിഗണന വിഡിയോയെ വേറിട്ട് നിര്‍ത്തുന്നു. അവതരാകയുടെ മുഖത്തെ പരിഭ്രമം മനസിലാക്കി താരം ടെന്‍ഷന്‍ മാറ്റിയ ശേഷമാണ് അഭിമുഖം ആരംഭിക്കുന്നത്. അവതാരകയോട് കുശലം ചോദിച്ച ശേഷം പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല..എന്ന് പറയുന്നതിന്റെ രസകരമായ വിഡിയോ വൈറലായിക്കഴിഞ്ഞു. കയ്യില്‍ തട്ടി സൗഹൃദം പ്രകടിപ്പിക്കുന്ന താരത്തെയും വിഡിയോയില്‍ കാണാം. അഭിമുഖം തീരുന്ന ഘട്ടത്തില്‍ അവതാരകയെ താരം വിശദമായ പരിചയപ്പെടുന്നതും വിഡിയോയില്‍ കാണാം. മധുരരാജയ്ക്ക് മുന്നോടിയായുള്ള പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍.
വളരെ തമാശയായി രസകരമായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന മമ്മൂട്ടിയെയാണ് അടുത്തിടെയുള്ള അഭിമുഖങ്ങളിലെല്ലാം കണ്ടത്. രാജയുടെ വരവിനെക്കുറിച്ച് വാചാലനായാണ് അദ്ദേഹം എത്തിയത്. പതിവില്‍ നിന്നും വ്യത്യസ്തമായി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നില്ലെന്നതും ശ്രദ്ധേയമാണ്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്‌ഉദയകൃഷ്ണ പീറ്റര്‍ ഹെയ്‌ന്‍ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നു.ഇതുവരെയുള്ള മമ്മൂട്ടിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം എന്നൊരു വിശേഷണം കൂടി ഉള്ള മധുരരാജായിൽ തമിഴ് തരാം ജയ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീളൻ കഥാപാത്രം ചെയ്യുന്നുണ്ട് .
mamooty interview
