ആ കഥാപാത്രം ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയത് ; വെളിപ്പെടുത്തി സിബി മലയിൽ
മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും.ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കരിയറിലെ വളർച്ചയും ഏകദേശം ഒരേ കാലഘട്ടത്തിലായിരുന്നു
മോഹൻലാൽ വെെവിധ്യമാർന്ന റോളുകളിലൂടെ ജനശ്രദ്ധ നേടിയപ്പോൾ മമ്മൂട്ടി മലയാള സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ നായക നടനായി. രണ്ട് പേരുടെയും ആരാധകർ തമ്മിൽ മത്സരം ആണെങ്കിലും വ്യക്തി ജീവിതത്തിൽ മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കൾ ആണ്.മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ സിബി മലയില്‍. രണ്ട് പേരും അഭിനയത്തില്‍ പുലര്‍ത്തുന്ന വ്യത്യസ്തതയെപ്പറ്റിയാണ് അദ്ദേഹം അനുഭവം പങ്കുവെച്ച് വ്യക്തമാക്കിയത്.
ലാല്‍ ഒരു പരിശീലനം നേടിയ ഒരു അഭിനേതാവ് അല്ല. അത് കൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാന്‍ ലാലിന് പറ്റില്ല. ഞാന്‍ കണ്ടിട്ടില്ല അങ്ങനെ ഒരു തയ്യാറെടുപ്പ് നടത്തുന്നത്. ഷോട്ടിന് മുമ്പും ഷോട്ടിന് ശേഷവും ലാല്‍ വളരെ സാധാരണക്കാരനായ ആളാണ്. ഇമോഷണലായ സീന്‍ എടുക്കുന്നതിന് തൊട്ട് മുമ്പ് പോലും ലാല്‍ വളരെ പ്ലസന്റ് ആയിരിക്കും.
എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല. കുറച്ച് കൂടെ സ്‌റ്റൈലസ്ഡ് ആക്ടര്‍ ആണ്. ലാല്‍ കുറച്ച് കൂടി ഇന്‍ബോണ്‍ ആക്ടര്‍ ആണ്. വടക്കന്‍ വീരഗാഥയിലെ ക്യാരക്ടറിനെ മമ്മൂട്ടി അവതരിപ്പിച്ചതിന്റെ ഗാംഭീര്യം ഉണ്ട്. ലാല്‍ അങ്ങനെ ആയിരിക്കില്ല ചെയ്യുന്നത്. പക്ഷെ എനിക്ക് ലാല്‍ ചെയ്യുന്നതിനേക്കാളും മമ്മൂട്ടി ചെയ്തതാണ് തൃപ്തി ആയിയത്. ലാല്‍ എങ്ങനെ ചെയ്യുമെന്ന് നമ്മള്‍ കണ്ടിട്ടുമില്ല.ഹെവി ക്യാരക്ടര്‍ ആണെങ്കിലും ലാല്‍ ചെയ്യുമ്പോള്‍ സ്‌ട്രെയ്ന്‍ എടുക്കുന്നതായി തോന്നാറില്ല. ദശരഥത്തിലെ അവസാന സീനില്‍ ഇയാളുടെ കൈകള്‍ വിറയ്ക്കുന്നതായി ആളുകള്‍ പറയുന്നുണ്ട്. അത് ഇയാള്‍ ബോധപൂര്‍വം കൈ വിറപ്പിക്കുന്നത് അല്ലല്ലോഅത്ര മാത്രം ക്യാരക്ടറിലിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അത് സംഭവിക്കുന്നത്, സിബി മലയില്‍ പറഞ്ഞു.
