Connect with us

IFFKയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന കണ്ടിരിക്കേണ്ട സിനിമകൾ ഇവ! കാണാൻ മറക്കല്ലേ

Movies

IFFKയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന കണ്ടിരിക്കേണ്ട സിനിമകൾ ഇവ! കാണാൻ മറക്കല്ലേ

IFFKയിൽ ഇന്ന് പ്രദർശിപ്പിക്കുന്ന കണ്ടിരിക്കേണ്ട സിനിമകൾ ഇവ! കാണാൻ മറക്കല്ലേ

വീണ്ടുമൊരു സിനിമാ ഉത്സവ കാലമെത്തി. അടുത്ത മേളയ്ക്ക്‌ വീണ്ടും കാണാമെന്ന ഉറപ്പിൻ മേൽ ഉപചാരം ചൊല്ലി പിരിഞ്ഞ സിനിമയെ സ്‌നേഹിക്കുന്ന മനസ്സുകൾ വീണ്ടും തലസ്ഥാന നഗരിയിൽ ഒത്തുചേരുകയാണ്. 27ാ-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ലഹരിയിലാണ് അനന്തപുരി. പോയ കാലങ്ങളെ തിരിച്ച്‌ പിടിച്ച്‌ നഷ്ട പ്രൗഢി വീണ്ടെടുക്കാനാണ്‌ ചലച്ചിത്രമേള ഡിസംബർ ഒമ്പത്‌ മുതൽ 16 വരെ നടക്കുന്നത്‌.

ലോക സിനിമയിൽ നിശ്ശബ്ദതയുടെ സൗന്ദര്യം വിളിച്ചോതുന്ന അപൂർവചിത്രങ്ങളും യുദ്ധവും അതിജീവനവും പ്രമേയമാക്കിയ സെർബിയൻ ചിത്രങ്ങളാണ് ഇത്തവണത്തെ ചലച്ചിത്ര മേളയിലെ മുഖ്യ ആകർഷണം. ഒടിടികളും മറ്റുസാധ്യതകളും ഇല്ലാതിരുന്ന ആ കാലത്ത്‌ ലോക സിനിമയിലെ പുതുചലനങ്ങൾ ഒരാഴ്‌ചകാലം കൊണ്ട്‌ സിനിമാ പ്രേമികളിലേക്ക്‌ എത്തിക്കുക എന്ന സാംസ്‌കാരിക ദൗത്യമാണ്‌ ഐഎഫ്‌എഫ്‌കെ നിറവേറ്റിയിരുന്നത്‌. അത്രമേൽ മലയാളിയുടെ ജീവിതത്തോട്‌ ഇഴചേർന്നു നിൽക്കുന്ന സിനിമയുടെ ജനാധിപത്യ ഉത്സവമാണ്‌ ചലച്ചിത്രമേള.

ചലച്ചിത്ര മേളയുടെ മൂന്നാം ദിനമാണ് ഇന്ന് . മേളയിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. കഴിഞ്ഞ ദിവസം ആരംഭിച്ച ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നിരവധി പേരാണ് തലസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ എത്തിച്ചേരുന്നത്. ഇന്ന് പ്രദർശിപ്പിക്കുന്ന പ്രധാനപ്പെട്ട കുറച്ച് സിനിമകൾ ഇവയൊക്കെയാണ്.

1 . ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ )

ഒരു ദശാബ്ദം മുൻപുള്ള സൗരാഷ്ട്രയിലെ ഒരു ഉൾഗ്രാമത്തിലാണ് അവസാനത്തെ ഷോ എന്നർത്ഥമുള്ള ‘ചെല്ലോ ഷോ’യുടെ കഥ നടക്കുന്നത്. സമയ് എന്ന ഒൻപത് വയസുകാരന്റെ സിനിമയോടുള്ള കൗതുകവും അവനു നാട്ടിലെ ഒരു സിനിമാ തിയേറ്ററിലെ പ്രോജക്റ്റർ ഓപ്പറേറ്ററുമായുള്ള ബന്ധവും ഒക്കെയാണ് സിനിമയുടെ കഥ. ഇന്ന് ഐഎഫ്എഫ്കെ യിൽ വൈകിട്ട് 8:45ന് ന്യൂ സ്ക്രീൻ മൂന്നിൽ പ്രദർശനം ഉണ്ടാകും. ഇന്നലെയും ചിത്രം പ്രദർശിപ്പിച്ചിരുന്നു.

2 .ടാക്സി ഡ്രൈവർ

1976 ൽ മാർട്ടിൻ സ്കോർസെസ് സംവിധാനം ചെയ്ത ക്ലാസിക് ആക്ഷൻ ചിത്രമാണ് ‘ടാക്സി ഡ്രൈവർ’. പോൾ സ്‌കാരദർ ആണ് രചന നിർവഹിച്ചത്. ഇന്ന് ഐഎഫ്എഫ്കെ യിൽ വൈകിട്ട് 8:30ന് ചിത്രം കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കും.

3 . വഴക്ക്

ടോവിനോ തോമസിനെ നായകനാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ചിത്രത്തിലെ നായിക കനി കുസൃതിയാണ്. സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവീനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്ചേഴ്സും സംയുക്തമായാണ് നിര്‍മാണം. ഐഎഫ്എഫ്കെ യിൽ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ഏരീസ്പ്ലെക്സ് ഒന്നിൽ പ്രദർശിപ്പിക്കും.

4 . ദി പോർട്രൈറ്സ്

ഡോ ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം ‘ദി പോർട്രൈറ്സ്’ ഇന്ന് രാവിലെ 9:45ന് ന്യൂ സ്ക്രീൻ രണ്ടിൽ പ്രദർശിപ്പിച്ച കഴിഞ്ഞു. ‘പേരറിയാത്തവർ’, ‘കാടുപൂക്കുന്നനേരം’, ‘വലിയചിറകുള്ള പക്ഷികൾ’, ‘പെയിന്‍റിംഗ് ലൈഫ്’, ‘വെയിൽ മരങ്ങൾ’, ‘ഓറഞ്ചുമരങ്ങളുടെ വീട്’ തുടങ്ങിയ സിനിമകൾക്ക് ശേഷം ബിജു ഒറുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ കൃഷ്ണൻ ബാലകൃഷ്ണൻ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

5 .ഓട്ടോബയോഗ്രഫി

മക്ബുൽ മുബാറക് എന്ന ഇൻഡോനേഷ്യൻ സംവിധായകൻ ഒരുക്കിയ ചിത്രമാണ് ‘ഓട്ടോബയോഗ്രഫി’. മക്ബുൽ തന്നെയാണ് ചിത്രം രചനയും നിർവഹിച്ചിരിക്കുന്നത്. കെവിൻ ആർഡിലോവ, യുസഫ് മഡിക, ആര്സവെണ്ടയ് ബേണിങ് സ്വര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

6 . സാത്താൻസ് സ്ലെവസ് : കമ്യുണ്യൻ

1980 ൽ പുറത്തിറങ്ങിയ ‘സാത്താൻസ് സ്ലെവസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘സാത്താൻസ് സ്ലെവസ് : കമ്യുണ്യൻ’ എന്ന ഹൊറർ ചിത്രം. ജോകോ അൻവർ എന്ന ഇൻഡോനേഷ്യൻ സംവിധായകൻ ഒരുക്കിയ ചിത്രമാണിത്. ഇന്ന് രാത്രി 12:00 മണിക്ക് നിശാഗന്ധി തിയേറ്ററിൽ പ്രദർശിപ്പിക്കും.ഇവയാണ് ഇന്ന് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിക്കുന്ന പ്രധാന സിനിമകൾ.

More in Movies

Trending

Recent

To Top