Malayalam Articles
സുല്‍ഫത്തുമായുള്ള വിവാഹം മമ്മൂട്ടി ആദ്യം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം വായിക്കാം
സുല്‍ഫത്തുമായുള്ള വിവാഹം മമ്മൂട്ടി ആദ്യം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം വായിക്കാം
സുല്‍ഫത്തുമായുള്ള വിവാഹം മമ്മൂട്ടി ആദ്യം വേണ്ടെന്ന് വെയ്ക്കാനുള്ള കാരണം ഇതാണ്
അഭിഭാഷകന്‍ എന്ന നിലയില്‍ മമ്മൂട്ടി പേരെടുത്ത് വരുന്ന സമയത്താണ് മമ്മൂട്ടിയ്ക്ക് വിവാഹാലോചനകള്‍ വന്നു തുടങ്ങുന്നത്. ”നിനക്ക് സ്വന്തമായി വരുമാനമെല്ലാം ആയല്ലോ ? ഇനിയൊരു നിക്കാഹ് കഴിക്ക് ”എന്ന് പിതാവ് തന്നെയായിരുന്നു മമ്മൂട്ടിയോട് നിര്‍ദ്ദേശിച്ചത്.രണ്ടിടത്ത് പോയി മമ്മൂട്ടി പെണ്ണ് കണ്ടു .പക്ഷെ,രണ്ടും ബോധിച്ചില്ല.
ആ സമയത്താണ് മമ്മൂട്ടിയുടെ ഉമ്മയുടെ കുടുംബത്തില്‍ നിന്നും ‘സുല്‍ഫത്ത്’ എന്ന സുന്ദരിയുടെ ആലോചന വരുന്നത്.മമ്മൂട്ടിയുടെ ഉമ്മയ്ക്കും ബാപ്പയ്ക്കും സഹോദരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം സുല്‍ഫത്തിനെ ബോധിച്ചിട്ടും മമ്മൂട്ടി താല്പര്യം കാണിച്ചതുമില്ല…പെണ്ണ് കാണാന്‍ പോയതുമില്ല.’ബന്ധുക്കളുമായുള്ള വിവാഹ ബന്ധം ശരിയാവില്ല’ എന്നായിരുന്നു മമ്മൂട്ടിയുടെ പക്ഷം.
ഒടുവില്‍ , വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മമ്മൂട്ടി സുല്‍ഫത്തിനെ കാണാന്‍ പോവുന്നത്.” പാവാടയും ബ്ലൗസും ഹാഫ് സാരിയും ധരിച്ച് വെളുത്ത നിറത്തില്‍ മെലിഞ്ഞ പ്രകൃതത്തില്‍ ചുരുണ്ട മുടിയുള്ള പ്രീഡിഗ്രിക്കാരിയായ സുല്‍ഫത്തിനെ കണ്ടതും മമ്മൂട്ടിക്ക് ഇഷ്ട്ടമായി.
ഇവള്‍ തന്നെ എന്‍റെ ജീവിത സഖി എന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ടായിരുന്നു മമ്മൂട്ടി മടങ്ങിയത്.AshiqShiju
മമ്മൂട്ടി ഉപേക്ഷിച്ചിട്ടും സുരേഷ് ഗോപി ഏറെ പ്രതീക്ഷയര്‍പ്പിച്ച ചിത്രം
സത്യന്‍ അന്തിക്കാട് തന്നെ കഥയും സംവിധാനവും നിര്‍വ്വഹിച്ച് ശ്രീനിവാസന്‍റെ തിരക്കഥയില്‍ പിറന്ന ‘ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് ‘എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി സത്യന്‍ അന്തിക്കാടിന്‍റെ നായകനാകുന്നത്.പക്ഷേ, സത്യന്‍ ,ശ്രീനി , മമ്മൂട്ടി ടീം ഇദംപ്രദമായി ഒരുമിച്ച ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് തികഞ്ഞ പരാജയമായി മാറി. പിന്നീട് ,മൂന്നു വര്‍ഷം കഴിഞ്ഞാണ് എസ്.എന്‍ .സ്വാമിയുടെ രചനയില്‍ ‘കളിക്കളം ‘എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ചേര്‍ന്ന് ആദ്യ സൂപ്പര്‍ ഹിറ്റടിക്കുന്നത്.കളിക്കളത്തിനു ശേഷം ലോഹിതദാസിന്‍റെ രചനയില്‍ ‘കനല്‍ കാറ്റ് ‘ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും സത്യനും വീണ്ടും ഒരുമിച്ചെങ്കിലും കനല്‍ കാറ്റ് തിയേറ്ററില്‍ മൂക്കും കുത്തിവീണു.പിന്നീട് ,രണ്ടു വര്‍ഷത്തിന് ശേഷം രണ്ടു കഥയുമായാണ് സത്യന്‍ മമ്മൂട്ടിയ്ക്ക് മുന്നിലെത്തുന്നത് .ശ്രീനിവാസന്‍ രചിച്ച’ഗോളാന്തരവാര്‍ത്ത’ ,ജെ .പല്ലിശ്ശേരിയുടെ ‘സമൂഹം’എന്നിങ്ങനെ 2 തിരക്കഥകളായിരുന്നു സത്യന്‍ മമ്മൂട്ടിയ്ക്ക് മുന്നില്‍ വെച്ചത്.മമ്മൂട്ടി തിരഞ്ഞെടുത്തത് ഗോളാന്തരവാര്‍ത്തയായിരുന്നു. ഗോളാന്തര വാര്‍ത്ത മമ്മൂട്ടിയ്ക്കും സത്യനും കരിയറില്‍ ഒരുഗുണവും ചെയ്യാത്ത ചിത്രമായി മാറി.എന്നാല്‍ , മമ്മൂട്ടിയ്ക്ക് പകരക്കാരനായി സുരേഷ് ഗോപിയെ ആദ്യമായി നായകനാക്കികൊണ്ടാണ് സത്യന്‍അന്തിക്കാട് സമൂഹത്തെ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചത്.പക്ഷേ, മമ്മൂട്ടി ഉപേക്ഷിച്ചിട്ടും സുരേഷ് ഗോപി ഏറെ പ്രതീക്ഷയര്‍പ്പിച്ച സമൂഹത്തിനു മറ്റു സത്യന്‍ അന്തിക്കാട് ചിത്രങ്ങളെ പോലെ തിയേറ്ററില്‍ വലിയവിജയം ആഘോഷിക്കാന്‍ കഴിയാതെ പോകുകയായിരുന്നു.AshiqShiju
