Connect with us

മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!

Malayalam Articles

മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!

മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!

മോഹൻലാൽ ഡേറ്റ് നൽകിയില്ല; അതിന്റെ പകപോക്കലാണോ സംവിധായകന്റെ ഈ നീക്കത്തിന് പിന്നിൽ ?!

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ നിന്ന് നടൻ മോഹൻലാലിനെ ഒഴിവാക്കണമെന്ന നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച സംവിധായകൻ ചെയ്‌തത്‌ പകപോക്കലോ ?! പ്രസ്‌തുത സംവിധായകൻ ഒരു കഥയുമായി മോഹൻലാലിനെ സമീപിക്കുകയും എന്നാൽ മോഹൻലാൽ ഡേറ്റ് നൽകാത്തതിലുള്ള ദേഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നുമാണ് സിനിമാലോകത്തെ സംസാരം.

സംവിധായകൻ സമീപിച്ചപ്പോൾ കഥ കേൾക്കാൻ മോഹൻലാൽ തയ്യാറായി. എന്നാൽ കഥയിലെ ചില ഭാഗങ്ങളെ കുറിച്ച് മോഹൻലാൽ ചില സംശയങ്ങൾ ഉന്നയിച്ചപ്പോൾ സംവിധായകന് ഉത്തരമില്ലായിരുന്നു. അതിനാലാണ് മോഹൻലാൽ ആ സിനിമ ചെയ്യാൻ വിസമ്മതിച്ചത്.

“മോഹൻലാലിനെ മലയാളികൾക്ക് മാത്രാ അറിയാവൂ. ലോകത്തെ വലിയ സിനിമ പ്രവർത്തകർ എന്റെ സിനിമ കണ്ടിട്ടുണ്ട്. അവർക്കെല്ലാം എന്നെ അറിയാം.” – ഇങ്ങനെയാണത്രെ ഒടുവിൽ ആ സംവിധായകൻ മോഹൻലാലിനോട് പറഞ്ഞത്.

സിനിമാസംഘടനാനേതാവുകൂടിയായ മറ്റൊരു സംവിധായകനാണു ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. കഥ പറഞ്ഞതും തുടർന്നുണ്ടായ സംഭവങ്ങളും മോഹൻലാൽ ആ സംഘടനാനേതാവിനെ അറിയിച്ചു. മോഹൻലാലിനെ നായകനാക്കി സിനിമകൾ സംവിധാനം ചെയ്‌തിട്ടുള്ള അദ്ദേഹം ഇക്കാര്യം സംഘടനയിൽ അറിയിക്കുകയും ചെയ്‌തു.

മോഹൻലാലിനെതിരെ ഇപ്പോൾ വാളെടുത്തിരിക്കുന്ന, ഓഫ്‌ബീറ്റ്‌ സിനിമകൾ മാത്രം ചെയ്യാറുള്ള സംവിധായകൻ മുൻപ് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ താര സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ ആരോപണങ്ങളുമായി എത്തുകയും ചെയ്‌തിരുന്നു

What is the real reason behind the director’s revenge

More in Malayalam Articles

Trending

Recent

To Top