Malayalam Articles
മമ്മൂക്ക ഈ പണമെല്ലാം എന്ത് ചെയ്യുന്നു ? ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ മറുപടി .
മമ്മൂക്ക ഈ പണമെല്ലാം എന്ത് ചെയ്യുന്നു ? ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ മറുപടി .
മമ്മൂക്ക ഈ പണമെല്ലാം എന്ത് ചെയ്യുന്നു ? ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ തകര്‍പ്പന്‍ മറുപടി .
ഐ .വി .ശശിയുടെ ‘ഇന്‍സ്പെക്ടര്‍ ബല്‍റാം ‘ ഷൂട്ടിംഗ് കോഴിക്കോട് വെച്ച് നടക്കുന്ന സമയം.ഒഴിഞ്ഞ ഒരിടത്ത് മാറി ഇരുന്നു ഡയലോഗ് പഠിക്കുകയാണ് മമ്മൂട്ടി .പുറത്ത് ,മമ്മൂട്ടിയെ കാണാന്‍ ജനസാഗരം ആര്‍പ്പുവിളി കൂട്ടുന്നു. ഈ സമയത്താണ് ആരുടെയോ ശുപാര്‍ശയില്‍ മമ്മൂട്ടിയുടെ കടുത്ത ഒരു ആരാധകന് നാല് സുഹൃത്തുക്കളോടൊപ്പം മമ്മൂട്ടിയെ കാണാന്‍ മമ്മൂട്ടി ഇരിക്കുന്ന ഇടത്തേക്ക് വരുന്നത് . മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞാണ് കക്ഷിയുടെ എന്‍ട്രി.
കൂടെ വന്ന സുഹൃത്തുക്കളെ പരിചയപ്പെടുത്തി പോകാന്‍ നേരം ആരാധകന് മമ്മൂട്ടിയോട് ഒരൊറ്റ ചോദ്യം ? അല്ല, മമ്മൂക്കാ… കുറെ കൊല്ലമായില്ലേ അഭിനയിക്കാന്‍ തുടങ്ങിയിട്ട്.പ്രതിഫലം ലക്ഷങ്ങളും കോടികളുമൊക്കെയാണെന്നാണ് കേള്‍ക്കുന്നത്. ഈ പണമൊക്കെ എന്താണ് ചെയ്യുന്നത് ? ഒരു കടുത്ത ആരാധകന് എന്ന നിലക്ക് അറിയാനുള്ള താല്പര്യം കൊണ്ട് ചോദിക്കുകയാ .ഈ, കാശൊക്കെ ഇക്ക എന്തു ചെയ്യുന്നു ?
മമ്മൂട്ടി സ്ലോമോഷനില്‍ ചുറ്റും കൂടി നില്‍ക്കുന്നവരെയെല്ലാം ശ്രദ്ധിച്ചു. എന്നിട്ട് ,ആരാധകനോടായി പറഞ്ഞു ” കോടികളും ലക്ഷങ്ങളുമൊക്കെ എണ്ണി അടുക്കടുക്കായി അലമാരയില്‍ വെക്കും.അലമാര നിറയുമ്പോള്‍ പഴയ കടലാസ് വാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് തൂക്കി വില്‍ക്കും.അങ്ങനെ വിറ്റുകിട്ടുന്ന കാശുകൊണ്ടാണ് ഞാന്‍ അരി മേടിക്കുന്നത് ”.മമ്മൂട്ടിയുടെ മറുപടി കേട്ടതും ആരാധകനും കൂട്ടുകാരും അന്ധാളിപ്പോടെ സ്ഥലം കാലിയാക്കുകയായിരുന്നു.
ലോക സിനിമയില്‍ മലയാള സിനിമയും മമ്മൂട്ടിയും മോഹന്‍ലാലും പങ്കിടുന്ന ലോക റെക്കോര്‍ഡ്.
സിനിമയുടെ ആരംഭകാലം മുതലേ രണ്ടും മൂന്നും നായകന്മാരെല്ലാം ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കാറുണ്ട്.ഒന്നിലധികം നായകന്മാര് ഒന്നിച്ചൊരു ചിത്രത്തിലെത്തുന്നത് പ്രേക്ഷകര്‍ക്ക് ആവേശവും നിര്‍മ്മാതാവിന് ആശ്വാസവുമാണ്. ഇന്ത്യന്‍ സിനിമയില്‍ ധര്‍മ്മേന്ദ്രയും അമിതാഭ് ബച്ചനും രജനിയും കമലും പ്രേം നസീറും മധുവും സോമനും സുകുമാരനും രതീഷും മമ്മൂട്ടിയും മോഹന്‍ലാലും പ്രിഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോയും ബിജുമേനോനും ആസിഫ് അലിയും വരെ എത്രയോ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള ചില കൂട്ടുകെട്ടുകള്‍ സിനിമയുടെ സൂപ്പര്‍ ഹിറ്റ് സൂത്രവാക്യമായി മാറാറുണ്ട്. എന്നാല്‍,മലയാള സിനിമയുടെ താരചക്രവര്ത്തികളായ മമ്മൂട്ടിയും മോഹന്‍ലാലും 55ഓളം ചിത്രങ്ങളില്‍
ഒരുമിച്ചിട്ടുണ്ട്.
1981ലെ ‘ഊതികാച്ചിയ പൊന്ന്’ എന്ന ചിത്രം മുതല്‍ 2013ലെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ വരെ മുപ്പത്തിരണ്ടു വര്‍ഷത്തിനുള്ളില്‍ 55ഓളം ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ചത്.ലോക സിനിമയില്‍ തന്നെ ഒരു ഇന്ട്ര്സ്റ്റിയെ ചുമലിലേറ്റുന്ന രണ്ട് നായകന്മാര് 54 ഓളം സിനിമയില്‍ കൈകോര്‍ത്ത അപൂര്‍വ്വ റെക്കോര്‍ഡ് മലയാള സിനിമയ്ക്ക് സ്വന്തമാണ്.AshiqShiju
