Malayalam Breaking News
അമീറിനേക്കാൾ വലിയ പ്രോജക്ടിന്റെ പ്രഖ്യാപനവുമായി മമ്മൂട്ടി ഇന്നെത്തും ; ഉണ്ടയോ അതോ കുഞ്ഞാലി മരയ്ക്കറോ ???
അമീറിനേക്കാൾ വലിയ പ്രോജക്ടിന്റെ പ്രഖ്യാപനവുമായി മമ്മൂട്ടി ഇന്നെത്തും ; ഉണ്ടയോ അതോ കുഞ്ഞാലി മരയ്ക്കറോ ???
By
അമീറിനേക്കാൾ വലിയ പ്രോജക്ടിന്റെ പ്രഖ്യാപനവുമായി മമ്മൂട്ടി ഇന്നെത്തും ; ഉണ്ടയോ അതോ കുഞ്ഞാലി മരയ്ക്കറോ ???
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം അമീറിന് പിന്നാലെ മറ്റൊരു വമ്പൻ ചത്രത്തിന്റെ പ്രഖ്യാപനം ഇന്നെത്തുകയാണ്. ഇന്ന് വൈകുന്നേരം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തന്റെ വമ്പന്‍ പ്രോജക്ടിന്റെ വിവരങ്ങള്‍ മമ്മൂട്ടി തന്നെയാകും തന്റെ പേജിലൂടെ പുറത്തുവിടുക. അമീര്‍ പോലെ തന്നെ പുതിയ ചിത്രവും പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് സൂചന.
മമ്മൂട്ടി – ഖാലിദ് റഹ്മാന്‍ ടീമിന്റെ ഉണ്ട എന്ന ചിത്രമായിരിക്കും ഇതെന്നും അതല്ല സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാറായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്യാമ പ്രസാദിന്റെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളാകും പുറത്തുവിടുക എന്ന വിശ്വസിക്കുന്നവരുമുണ്ട്.
നിലവില്‍ തെലുങ്ക് ചിത്രം യാത്രയുടെ ചിത്രീകരണ തിരക്കുകളിലാണ് മമ്മൂട്ടി. നടന്റെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രങ്ങള്‍ പേരന്‍പ് , യാത്ര എന്നിവയാണ്. മധുരരാജ, മാമാങ്കം എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.
mammoottys next biggest project announcement