മരക്കാറിൽ മോഹൻലാലിനോട് ഏറ്റുമുട്ടാൻ ആക്ഷൻ കിംഗ് അർജ്ജുനും !! വരുന്നത് നൂറു കോടിയിൽ ഒരുങ്ങുന്ന സിനിമാ വിസ്‌മയം….
ബഡ്‌ജറ്റിൽ മാത്രമല്ല താരനിരയിലും പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം ‘ബിഗ്’ തന്നെയാണ് . ചിത്രത്തിലെ തരംഗത്തെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും അണിയറപ്രവർത്തകർ തന്നെ ഇപ്പോൾ ഒരു വാർത്ത പുറത്തു വിട്ടിരിക്കുകയാണ്. ആക്ഷൻ കിംഗ് അർജ്ജുൻ ചിത്രത്തിന്റെ ഭാഗമായെത്തും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ബോളിവുഡിൽ നിന്ന് സുനിൽ ഷെട്ടി മരക്കാരിൽ അബുഇണയിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സുനിൽ ഷെട്ടിയും അർജ്ജുനും മുൻപും മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. പ്രിയദർശൻ തന്നെ ഒരുക്കിയ കാക്കക്കുയിലിൽ ഒരതിഥി വേഷത്തിലായിരുന്നു സുനിൽ മലയാളത്തിൽ അഭിനയിച്ചതെങ്കിൽ അർജ്ജുൻ മമ്മൂട്ടിയുടെ കൂടെ ‘വന്ദേമാതരം’ എന്ന ചിത്രത്തിൽ മുഴുനീള വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിലെ ഇവരുടെ കഥാപാത്രങ്ങൾ എന്തായിരിക്കുമെന്നതിനെ കുറിച്ച് ഒരു സൂചനയും അണിയറപ്രവർത്തകർ ഇതുവരെ നൽകിയിട്ടില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...