Malayalam Breaking News
ചരിത്രം കുറിച്ച് മമ്മൂട്ടിയുടെയാത്ര ! ആദ്യ ടിക്കറ്റ് വിറ്റഴിഞ്ഞത് റെക്കോർഡ് തുകക്ക് !
ചരിത്രം കുറിച്ച് മമ്മൂട്ടിയുടെയാത്ര ! ആദ്യ ടിക്കറ്റ് വിറ്റഴിഞ്ഞത് റെക്കോർഡ് തുകക്ക് !
By
റിലീസിന് മുൻപ് തന്നെ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര വാർത്തകളിൽ നിറയുകയാണ്. തമിഴിൽ പേരൻപ് മികച്ച വിജയം നേടിയതിനു പിന്നാലെ യാത്രക്ക് വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് എല്ലാവരും.
ഇപ്പോൾ വലിയ റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാത്ര. യാത്രയുടെ റിലീസിന് മുൻപായി റെക്കോർഡ് തുകയ്ക്കാണ് ടിക്കറ്റ് വിറ്റു പോയത്. അമേരിക്കയിലെ ലേലത്തിൽ 4 .4 ലക്ഷത്തിനാണ് ടിക്കറ്റ് വിറ്റു പോയത്.
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ടിക്കറ്റ് ലേലത്തിൽ വച്ചത് . അമേരിക്കയിൽ നടന്ന ലേലത്തിൽ നിന്ന് ലഭിച്ച തുക വൈ എസ് ആർ റെഡ്ഢി ഫൗണ്ടേഷനിലേക്ക് നൽകും.
25 വർഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് യാത്ര . ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായ വൈ എസ ആർ റെഡ്ഢി ആയാണ് മമ്മൂട്ടി വേഷമിടുന്നത് .
മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി എട്ടിന് തിയേറ്ററുകളിൽ എത്തും. സുഹാസിനി , ജഗപതി ബാബു , അനസൂയ , റാവു രമേശ് , കൃഷ്ണകുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .
Mammootty yathra movie ticket grab record price
