Connect with us

ചെരിപ്പ് ഫോൺ ആക്കിപ്പിടിച്ച കുട്ടികളുടെ സെൽഫിയിൽ ബിഗ് ബിക്ക് സംശയം !!!

Malayalam Breaking News

ചെരിപ്പ് ഫോൺ ആക്കിപ്പിടിച്ച കുട്ടികളുടെ സെൽഫിയിൽ ബിഗ് ബിക്ക് സംശയം !!!

ചെരിപ്പ് ഫോൺ ആക്കിപ്പിടിച്ച കുട്ടികളുടെ സെൽഫിയിൽ ബിഗ് ബിക്ക് സംശയം !!!

മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വളരെ വേഗത്തിൽ വൈറലായതിന് പിന്നാലെ താരങ്ങളും ഏറ്റെടുത്തിരുന്നു . പിന്നാലെ ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തെ ശ്രദ്ധിച്ചു. ഇപ്പോൾ ബിഗ് ബിയുടെ സംശയമാണ് ശ്രദ്ധ നേടുന്നത്.

നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര്‍ ഷെയര്‍ ചെയ്തതോടെ കുട്ടികള്‍ താരങ്ങളായി. ഇവര്‍ ആരെന്നോ ഇവരുടെ മറ്റ് വിവരങ്ങളോ ഇല്ലെങ്കിലും ബിഗ് ബി അമിതാഭ് ബച്ചന്‍ വരെ ‘ചെരിപ്പ് സെല്‍ഫി’ ചിത്രം വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ചു.

 

ബൊമന്‍ ഇറാനി, അനുപം ഖേര്‍, അതുല്‍ കസ്ബേക്കര്‍ തുടങ്ങിയവരുടെയും മനം കവര്‍ന്ന ചിത്രമാണ് ഇത്. ഇ​റാ​നി​യു​ടെ ട്വീ​റ്റി​ന്​ 33,000ത്തോ​ളം ലൈ​ക്കു​ക​ളും 5000ത്തി​ലേ​റെ റീ​ട്വീ​റ്റു​ക​ളു​മാ​ണ്​ ല​ഭിച്ചത്. ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ചോദിച്ചത്.

എന്നാല്‍ ആ​ദ​ര​വോ​ടെ​യും ക്ഷ​മാ​പ​ണ​ത്തോ​ടെ​യും എ​ന്ന്​ പ​റ​ഞ്ഞു​കൊ​ണ്ട്​ ഇ​ത്​ ​ഫോട്ടോഷോ​പായി തോന്നുന്നുവെന്നാണ് ബിഗ് ബി അതുലിന്‍റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്.  ചെരിപ്പ് ഫോണ്‍ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചന്‍ പറയുന്നത്. തുടര്‍ന്ന് ആ വഴിക്കും ചര്‍ച്ച നടക്കുന്നുണ്ട്. 

സ്​​മാ​ർ​ട്​​ഫോ​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ൽ ചി​ത്ര​ങ്ങ​ൾ​ക്ക്​ അ​ങ്ങ​നെ സം​ഭ​വി​ക്കാ​മെ​ന്ന് വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധി​ച്ച​തി​ൽ മ​ന​സ്സി​ലാ​യെ​ന്നും ബ​ച്ച​ന്​ അ​തു​ൽ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.

atul kasbekar’s viral photo

More in Malayalam Breaking News

Trending

Recent

To Top