Malayalam Breaking News
സിങ്കം, സാമി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ഹരിയുടെ അടുത്ത സിനിമയിൽ നായകൻ മമ്മൂട്ടി ?! വരാൻ പോകുന്നത് കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആക്ഷൻ സിനിമ….

തമിഴകത്ത് മാസ്സ് സിനിമകൾ ഒരുക്കുന്ന സംവിധായകരില്‍ മുൻപന്തിയിലാണ് ഹരി. നായക കഥാപാത്രങ്ങളുടെ വീരകൃത്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആക്ഷന്‍ ഫാമിലി ത്രില്ലറുകളാണ് ഹരിയുടെ മിക്ക സിനിമകളും. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ വിക്രം നായകനായ ‘സാമി 2’-വും ഇത്തരത്തിൽ ഒരു ചിത്രമായിരുന്നു.
റോക്കറ്റ് വേഗതയില്‍ പായുന്ന സീനുകളും തകര്‍പ്പന്‍ ആക്ഷനുമൊക്കെയുണ്ടെങ്കിലും ‘സാമി 2’ പ്രേക്ഷകര്‍ക്ക് അത്രകണ്ട് ഇഷ്ടമാകുന്നില്ല. സാധാരണയായി കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മുഹൂര്‍ത്തങ്ങള്‍ നിറയെ സൃഷ്ടിക്കാറുള്ള ഹരി ഈ സിനിമയില്‍ അതിന് അത്ര പ്രാധാന്യം നല്‍കിയില്ല. അത് സിനിമയുടെ വിജയത്തിന് തടസമാകുന്നു. മാത്രമല്ല, മണിരത്നം ചിത്രം ‘ചെക്കച്ചിവന്ത വാനം’ ബോക്സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്നതും സാമി 2ന് തിരിച്ചടിയായി.
അതുകൊണ്ടുതന്നെ ഹരി കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഫിലിമാണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്നാണ് പുതിയ വിവരം. നേരത്തേ, അടുത്ത പടം സൂര്യയെ നായകനാക്കി ചെയ്യാനാണ് ഹരി പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ടിന് മുമ്പ് മറ്റൊരു സിനിമ ഹരിയുടെ ആലോചനയിലുണ്ടത്രേ.
മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമയാണത്രേ ഹരി ചിന്തിക്കുന്നത്. മലയാളത്തിലും തമിഴിലും കുടുംബസിനിമകള്‍ ആലോചിക്കുമ്പോള്‍ സംവിധായകരുടെ മനസില്‍ ആദ്യം വരുന്ന നായകന്‍ മമ്മൂട്ടിയാണ്. കുടുംബനായകനായി ‘ആനന്ദം’ പോലെയുള്ള വമ്പന്‍ ഹിറ്റുകള്‍ മമ്മൂട്ടി തമിഴില്‍ സമ്മാനിച്ചിട്ടുമുണ്ട്.
തിരുനെല്‍വേലി പശ്ചാത്തലമാക്കി ഒരു കുടുംബത്തിന്‍റെ കഥ പറയുന്ന സിനിമയില്‍ മമ്മൂട്ടി നായകനാകുമെന്നാണ് പ്രാഥമിക വിവരം. ഹരി തിരക്കഥയുടെ പണിപ്പുരയിലാണെന്ന് കേള്‍ക്കുന്നു.
Mammootty to act in Hari’s next