Connect with us

“ഞാന്‍ ശരിക്കും പേടിച്ചു പോയി.എനിക്ക് നല്ല ഭയമുണ്ട് ” – വിജയ് സേതുപതി

Malayalam Breaking News

“ഞാന്‍ ശരിക്കും പേടിച്ചു പോയി.എനിക്ക് നല്ല ഭയമുണ്ട് ” – വിജയ് സേതുപതി

“ഞാന്‍ ശരിക്കും പേടിച്ചു പോയി.എനിക്ക് നല്ല ഭയമുണ്ട് ” – വിജയ് സേതുപതി

“ഞാന്‍ ശരിക്കും പേടിച്ചു പോയി.എനിക്ക് നല്ല ഭയമുണ്ട് ” – വിജയ് സേതുപതി

തമിഴ് സിനിമ രംഗത്തെ മക്കൾ സെൽവനാണ് വിജയ് സേതുപതി. ആരാധകരുമായി നല്ല ബന്ധം പുലർത്തുന്ന വിജയ് സേതുപതി , തന്റെ പുതിയ രണ്ടു ചിത്രങ്ങളുടെ റിലീസ് ഒന്നിച്ചെത്തിയിരിക്കുന്ന ടെൻഷനിലാണ് . ചെക്കാ ചെവന്ത വാനവും 96ഉം അടുപ്പിച്ചാണ് റിലീസ് ആയത്.

തന്റെ പുതിയ ചിത്രം 96 നെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണമോര്‍ത്ത് ഭയവും ആകാംഷയുമുണ്ടെന്ന് വിജയ് സേതുപതി. ” ചിത്രത്തിന്റെ തിരക്കഥ പ്രേം ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു പോയി. എന്ത് മറുപടി പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. 96 കണ്ട് പ്രേക്ഷകര്‍ എങ്ങനെ പ്രതികരിക്കും എന്നോര്‍ത്ത് നല്ല ഭയമുണ്ട്. ചെക്ക ചിവന്ത വാനത്തിന്റെ കാര്യത്തിലാണെങ്കിലും അമിത പ്രതീക്ഷകള്‍ ഇല്ലാതെ കാണാന്‍ വരണമെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. 96ന്റെ കാര്യത്തിലും അതേ അനുഭവമാണ്. വളരെയധികം ഭയം തോന്നുന്നു. വിജയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്ട്രൈറ്റ് ലൈന്‍ സിനിമാസ് സ്വന്തമാക്കിയിരിക്കുന്നു. തമിഴ്നാട്ടിലെ റിലീസിനൊപ്പം ഒക്ടോബര്‍ നാലിന് തന്നെയാകും കേരളത്തിലും 96 എത്തുക. ആഗസ്റ്റ് 24ന് എത്തിയ സിനിമയുടെ ട്രെയിലര്‍ ഇപ്പോഴും ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ്.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

vijay sethupathi about 96 movie

More in Malayalam Breaking News

Trending

Recent

To Top