Actor
മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാൻ ക്ഷണിച്ച് സുരേഷ് ഗോപി; ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ… എന്ന് മമ്മൂട്ടി; വൈറലായി വീഡിയോ
മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാൻ ക്ഷണിച്ച് സുരേഷ് ഗോപി; ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ… എന്ന് മമ്മൂട്ടി; വൈറലായി വീഡിയോ
മലയാളത്തിൻറെ ആക്ഷൻ സൂപ്പർ ഹീറോയാണ് സുരേഷ് ഗോപി. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി നിൽക്കുന്ന അദ്ദേഹത്തിൻറെ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്കിഷിടവും ആണ്. 2024 ഏറെ വിശേഷങ്ങൾ നിറഞ്ഞ വർഷമായിരുന്നു സുരേഷ് ഗോപിയ്ക്ക്. മകളുടെ വിവാഹവും തിരഞ്ഞെടുപ്പിലെ മിന്നും വിജയവുമെല്ലാം ഈ താര കുടുംബം ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ മമ്മൂട്ടിയെ കേന്ദ്രമന്ത്രിയാകാൻ ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇത് സംബന്ധിച്ചൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ ഒരു സൗഹൃദ സംഭാഷണമാണ് വീഡിയോയിലുള്ളത്. അടുത്തിടെ താരസംഘടനയായ അമ്മയും മഴവിൽ മനോരമയും സംയോജിച്ചുള്ള മഴവിൽ എന്റർടെയ്ൻമെൻറ് അവാർഡ് 2024 നടന്നിരുന്നു.
പരിപാടിയുടെ റിഹേഴ്‌സൽ കാണാനും സഹപ്രവർത്തകരുടെ വിശേഷങ്ങൾ തിരക്കാനുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും എത്തിയിരുന്നു. തിരികെ പോകവെ മമ്മൂട്ടിയുമായി താരം നടത്തിയ സംഭാഷണമാണിത്. അവിടുന്ന് എന്നെ പറഞ്ഞ് അയച്ചാൽ ഞാൻ ഇങ്ങ് വരും കെട്ടോ… എന്നാണ് തിരികെ പോകാനായി കാറിൽ കയറാൻ ഒരുങ്ങിയ സുരേഷ് ഗോപി മമ്മൂട്ടിയോട് പറഞ്ഞത്.
ഉടൻ, നിനക്ക് ഇവിടത്തെ ചോർ എപ്പോഴുമുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്. ശേഷം സമീപത്ത് കൂടി നിന്ന സിനിമാക്കാരിൽ ആരോ മമ്മൂക്കയേയും കേന്ദ്രമന്ത്രിയാക്കണമെന്ന് പറഞ്ഞു. ഉടൻ സുരേഷ് ഗോപിയുടെ മറുപടിയുമെത്തി. ഞാൻ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്, കേൾക്കണ്ടേ… എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ഇത് കേട്ട് മമ്മൂട്ടി സമീപത്ത് നിന്ന് പൊട്ടിച്ചിരിക്കുകയാണ്. ശേഷം തൊഴുതു കൊണ്ട് ഇതെല്ലേ അനുഭവം… ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ച് പൊയ്‌ക്കോട്ടേ… എന്നാണ് മമ്മൂട്ടി പറഞ്ഞത്. അതോടെ സുരേഷ് ഗോപിയടക്കം ചുറ്റും കൂടി നിന്നവരെല്ലാം ചിരിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഇതുവരെ മുന്നൂറിലേറെ ചിത്രങ്ങളിലൂടെ സുരേഷ് ഗോപിയി തിളങ്ങി. രാഷ്ട്രീയത്തിലേയ്ക്ക് വഴിതുറന്നതും ഈ ഒരുപ്രതിച്ഛായയിലൂടെ 2016-ൽ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും 2021-ൽ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന സിനിമയിലൂടെ തിരിച്ചെത്തി.
ഇതിനിടെ അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയുകയും തിരഞ്ഞെടുപ്പുതോൽവികളും പരിഹാസശരങ്ങളും വകവയ്ക്കാതെ പ്രവർത്തിക്കുകയും ചെയ്തു. താരപ്രഭകൊണ്ടുമാത്രം ജനാധിപത്യത്തിൽ വിജയിക്കില്ലെന്ന തിരിച്ചറിവോടെയുള്ള പ്രവർത്തനമാണ് രാഷ്ട്രീയത്തിലും സുരേഷ് ഗോപിയ്ക്ക് താരപദവി നേടിക്കൊടുത്തത്.
