Malayalam
ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല, പതിനെട്ട് സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു; മുമ്പ് തനിക്ക് സംഭവിച്ച കാർ അപകടത്തെ കുറിച്ച് പേളി മാണി
ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല, പതിനെട്ട് സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു; മുമ്പ് തനിക്ക് സംഭവിച്ച കാർ അപകടത്തെ കുറിച്ച് പേളി മാണി
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പേളി മാണിയും ശ്രിനീഷ് അരവിന്ദും. അവതാരകയായും നടിയായും വളരെപ്പെട്ടെന്നാണ് പേളി പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് കയറിക്കൂടിയത്. അതുപോലെ തന്നെ ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഒന്നിച്ച് ബിഗ്‌ബോസ് സീസൺ ഒന്നിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
വാഹനങ്ങളോട് വളരെയധികം കമ്പമുളളയാളാണ് പേളി. ഒരിക്കൽ ഭർത്താവ് ശ്രീനിഷ് ഒരു ആഢംബര ബൈക്ക് പേളിക്ക് സമ്മാനമായി നൽകിയിരുന്നു. ഇപ്പോഴിതാ തനിക്ക് മുമ്പ് സംഭവിച്ചൊരു അപകടത്തെ കുറിച്ച് പേളി പണ്ടൊരിക്കൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഗുരുതരമായ വാഹനാപകടത്തെ തുടർന്ന് പേളി ഏറെനാൾ കിടപ്പിലായിരുന്നുവെന്നാണ് പേളി അവതാരകയായി എത്തിയ പരിപാടിയിൽ സംസാരിക്കവെ നിറ കണ്ണുകളോടെ താരം പറഞ്ഞത്. ഡി ഫോർ ഡാൻസ് വേദിയിൽ മത്സരാർത്ഥികളിൽ ഒരാളുടെ പ്രകടനം കണ്ട് പേളി വളരെ ഇമോഷണലായി. അന്നയായിരുന്നു അന്ന് പെർഫോം ചെയ്തത്.
ആ ആക്ട് കണ്ടപ്പോൾ തനിക്ക് തന്റെ അമ്മയെ ഓർമ വന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിച്ച് തുടങ്ങുന്നത്. അന്നയുടെ ആക്ട് കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ മമ്മിയെ ഓർമ വന്നു. 2012ൽ എനിക്ക് ഒരു സീരിയസ് കാർ ആക്സിഡന്റ് സംഭവിച്ചിരുന്നു. ആ അപകടത്തെ തുടർന്ന് കുറേനാൾ ഞാൻ കിടപ്പിലായിരുന്നു.
ബാത്ത് റൂമിൽ പോലും ഒറ്റയ്ക്ക് പോകാനുള്ള ശേഷിയുണ്ടായിരുന്നില്ല. പതിനെട്ട് സ്റ്റിച്ച് എന്റെ തലയിലുണ്ടായിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ അഹങ്കാരമുണ്ടായിരുന്ന സമയത്താണ് കാർ അപകടം സംഭവിച്ചത്. മമ്മിയും ഡാഡിയും ഒന്നും പറയുന്നത് അനുസരിക്കാതെ എല്ലാത്തിനോടും റിബലായിരുന്നു ഞാൻ.
എനിക്ക് അപകടം സംഭവിച്ചശേഷം ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ മമ്മിയും ഡാഡിയുമെല്ലാം ഉറങ്ങാതെ എനിക്കൊപ്പമായിരുന്നു. ഒരു ദിവസം രാത്രി മൂന്ന് മണിക്ക് ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ കണ്ടത് മമ്മിയും ഡാഡിയും എന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരുന്ന് കയ്യിൽ കുരിശും പിടിച്ച് പ്രാർത്ഥിക്കുന്നതാണ്. അതുകൊണ്ട് തന്നെ മമ്മിയോടും ഡാഡിയോടും ഞാൻ വലിയൊരു നന്ദി പറയുന്നു എന്നാണ് പേളി അന്ന് പറഞ്ഞത്.
യൂട്യൂബ് ചാനലിൽ സജീവമായ ശേഷവും ഒരിക്കൽ പേളി അപകടത്തെ കുറിച്ച് സംസാരിച്ചിരുന്നു. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ അപകടത്തിന് ശേഷം താൻ ഒഴിവാക്കി എന്നാണ് പേളി പറഞ്ഞത്. 2012 ഡിസംബർ 26ന് രാത്രിയായിരുന്നു പേളി മാണിയ്ക്ക് കാർ അപകടം സംഭവിച്ചത്.
പുതിയ വെർണ കാറിൽ ക്രിസ്തുമസ് സെലിബ്രേഷൻ കഴിഞ്ഞ് തിരികെ വരികയായിരുന്നു പേളി. വരുന്ന വഴി നിർത്തിയിട്ടിരുന്ന ഒരു ലോറിയിൽ കാർ ചെന്നിടിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു. പേളിയ്ക്ക് കാര്യമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് പേളി ആങ്കറിങ് മേഖലയിൽ ചുവടുറപ്പിച്ച് വരുന്ന സമയമായിരുന്നു.
ഇപ്പോൾ നില, നിറ്റാര എന്നീ രണ്ട് മക്കളെ ചുറ്റിപ്പറ്റിയാണ് പേളിയുടെ ജീവിതം. ഇവരുടെ വിശേഷങ്ങളെല്ലാം പേളി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ആദ്യ പ്രസവത്തിന് ശേഷം നേരിട്ട ബുദ്ധിമുട്ടുകളിൽ ശ്രീനിഷ് നൽകിയ പിന്തുണയെക്കുറിച്ചും പേളി സംസാരിച്ചിരുന്നു. പ്രസവം കഴിഞ്ഞ് ആദ്യത്തെ രണ്ട് മാസമാണ് എനിക്ക് ബുദ്ധിമുട്ടേറിയതായി തോന്നിയത്.
നമുക്കുണ്ടാകുന്ന ശാരീരികമായ മാറ്റങ്ങൾ വിഷമത്തിന് കാരണമാകും. നമ്മുടെ ശരീരമല്ല ഇതെന്ന തോന്നൽ വരും. ഗർഭാവസ്ഥയിൽ എന്റെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ ഇഷ്ടമായിരുന്നു. എന്നാൽ കുഞ്ഞ് പിറന്ന ശേഷം വലിയ ടെൻഷൻ ആയിരുന്നു. റിലേഷൻഷിപ്പിൽ ഭാര്യക്ക് ഏറ്റവും കൂടുതൽ വേണ്ടത് ഭർത്താവിന്റെ സാമീപ്യമാണ്. പോസ്റ്റ്പോർട്ടം ഘട്ടം ശ്രീനിയുടെ സാമീപ്യം കാരണം തനിക്ക് എളുപ്പത്തിൽ അഭിമുഖീകരിക്കാൻ കഴിഞ്ഞെന്നുമാണ് പേളി പറഞ്ഞത്.