Movies
മമ്മൂട്ടിയെ തമിഴ് ഉച്ചാരണം പഠിപ്പിച്ച് സംവിധായകന്‍ റാം!
മമ്മൂട്ടിയെ തമിഴ് ഉച്ചാരണം പഠിപ്പിച്ച് സംവിധായകന്‍ റാം!
By
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടി ഏറ്റവും പുതിയതായി അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ചിത്രത്തിന്റെ തമിഴ് ഡബ്ബിങ്ങിനിടയിലെ രസകരമായ കുറച്ചു നിമിഷങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി.സംവിധായകർ റാമിനെയും പത്മകുമാറിനെയും വീഡിയോയില്‍ കാണാം.മമ്മൂട്ടിയെ തമിഴ് ഉച്ചരിക്കാൻ പഠിപ്പിക്കുന്നതാണ് വീഡിയോ.
സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറ കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഇത് ഒരു വലിയ നേട്ടമായിരിക്കും എന്നാണ് കരുതുന്നത്.
കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
mammootty new film mamankam
