Connect with us

29 തവണ ദേശിയ പുരസ്‌കാരത്തിനായി നോമിനേഷൻ കിട്ടിയ നടൻ ! മമ്മൂട്ടി അമിതാഭ് ബച്ചനെ കടത്തി വെട്ടുമോ ?

Malayalam Breaking News

29 തവണ ദേശിയ പുരസ്‌കാരത്തിനായി നോമിനേഷൻ കിട്ടിയ നടൻ ! മമ്മൂട്ടി അമിതാഭ് ബച്ചനെ കടത്തി വെട്ടുമോ ?

29 തവണ ദേശിയ പുരസ്‌കാരത്തിനായി നോമിനേഷൻ കിട്ടിയ നടൻ ! മമ്മൂട്ടി അമിതാഭ് ബച്ചനെ കടത്തി വെട്ടുമോ ?

വീണ്ടും മോഹൻലാൽ ദേശിയ പുരസ്‌കാര നാമനിര്ദേശത്തിൽ എത്തിയിരിക്കുന്നു. തമിഴ് ചിത്രമായ പേരന്പിന് വേണ്ടി ആണെങ്കിലും ഈ വാർത്ത മലയാളികൾക്കും ആഘോഷമാണ് .മമ്മൂട്ടിയെ കൂടാതെ ചിത്രത്തില്‍ പാപ്പയെ അവതരിപ്പിച്ച സാധന, മികച്ച സംവിധായകനായി റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലും പേരന്‍പിന് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഇപ്രാവശ്യം ദേശിയ പുരസ്കാരം മമ്മൂട്ടിയെ അനുഗ്രഹിച്ചാല്‍ രാജ്യത്ത് ഈ പുരസ്കാരം ഏറ്റവും കൂടുതല്‍ നേടുന്ന വ്യക്തികളുടെ പട്ടികയിലേക്ക് മമ്മൂട്ടി ഉയര്‍ത്തപ്പെടും.നാലു വട്ടം പുരസ്കാരം കരസ്ഥമാക്കിയ അമിതാഭ് ബച്ചനാണ് ഏറ്റവുമധികം തവണ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ നടന്‍. ഇരുപത്തിയൊമ്ബതാം നാമനിര്‍ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിര്‍ദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനും കൂടിയാണ് മമ്മൂട്ടി.

28 നാമനിര്‍ദേശങ്ങളില്‍ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട്. ഇതും സര്‍വ്വകാല റെക്കോര്‍ഡാണ്. മൂന്നു തവണ ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളികളെ സന്തോഷിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം.രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാല്‍ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് തവണ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.

mammootty national award nomination special

More in Malayalam Breaking News

Trending