Malayalam Breaking News
ആരാധകർ കാത്തിരിക്കുക ! മമ്മൂട്ടി – മോഹൻലാൽ ഒന്നിക്കുന്ന പ്രിയദർശൻ ചിത്രം വരുന്നു !
ആരാധകർ കാത്തിരിക്കുക ! മമ്മൂട്ടി – മോഹൻലാൽ ഒന്നിക്കുന്ന പ്രിയദർശൻ ചിത്രം വരുന്നു !
By
മോളിവുഡ് സിനിമയുടെ ധ്രുവനക്ഷത്രങ്ങളായ
മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ചിത്രത്തില്‍ ഒരുമിപ്പിക്കുക എന്നത് ഇന്നത്തെ കാലത്ത് ഏറെ ശ്രമകരമായ ദൗത്യം തന്നെയാണ്.അന്പതിനു മുകളില്‍ ചിത്രങ്ങളില്‍ ഒരുമിച്ച മെഗാസ്റ്റാറിനെയും സൂപ്പര്‍ സ്റ്റാറിനെയും ഏറ്റവും കൂടുതല്‍ സിനിമകളില്‍ കൈകോര്‍പ്പിച്ചത്.മണ്മറഞ്ഞ ഹിറ്റ് മേക്കര്‍ ഐ.വി.ശശിയാണ്.
ഐ .വി .ശശിയെ കൂടാതെ,കെ .എസ് .സേതുമാധവന്, പി .ജി .വിശ്വംഭരന് ,ബാലു കിരിയത്ത് , മോഹന്‍ രൂപ് ,പി .കെ .ജോസഫ് ,എം .മണി, ഗോപിനാഥന് ബാബു,
സാജന് , ടി . എസ് .മോഹന്‍ , രാജീവ് നാഥ്, കെ .പി കുമാരന്, പത്മരാജന്, ഭദ്രന് ,ഫാസില്‍ ,പ്രിയദര്ശന്, ടി .എസ് .സുരേഷ് ബാബു ,ജോഷി , സത്യന് അന്തിക്കാട് ,രഞ്ജിത്ത്,ഷാജി കൈലാസ് തുടങ്ങിയ സംവിധായകരും മലയാള സിനിമയുടെ വന്മരങ്ങളെ ഒരു ഫ്രൈമില് നിര്‍ത്താനുള്ള ഭാഗ്യം ലഭിച്ചവരാണ്.പിന്നീട് , പല സംവിധായകരും മമ്മൂട്ടിയെയും ലാലിനെയും കൈകോര്പ്പിച്ചുള്ള ഒരു പിടി ചിത്രങ്ങള്‍ വിളംബരം നടത്തിയിരുന്നു.
പക്ഷെ, ഒന്നും യാഥാര്‍ത്ഥ്യമായില്ല.എന്നാല്‍ , ‘അറബിക്കടലിന്റെ സിഹം ‘എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം പ്രിയദര്ശന് ഒരുക്കുക മമ്മൂട്ടി – മോഹന്‍ലാല്‍ സംഗമിക്കുന്ന
ചിത്രമായിരിക്കും എന്നാണ് സിനിമയുടെ പിന്നാംമ്പുറങ്ങളില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത.പ്രിയദര്‍ശന്റെ കൈവശം മമ്മൂട്ടിയെയും ലാലിനെയും ഒരുമിപ്പിക്കാന്‍ പറ്റിയ ഒരു പ്ലോട്ട് ഉണ്ടെന്നും , അറബിക്കടലിന്റെസിംഹത്തിന് ശേഷം
പ്രിയദര്ശന് ആ വലിയ ദൗത്യത്തിലേക്ക് കടക്കുമെന്നുമാണ് സൂചന .
written by AshiqShiju
mammootty – mohanlal film by priyadarshan
