Malayalam Breaking News
ഹിന്ദിയിൽ ഉടൻ സിനിമ സംവിധാനം ചെയ്യും -പൃഥ്വിരാജ്
ഹിന്ദിയിൽ ഉടൻ സിനിമ സംവിധാനം ചെയ്യും -പൃഥ്വിരാജ്
മലയാളികളായ സിനിമാരാധകരുടെ ഇഷ്ട താരമാണ് പൃഥ്വിരാജ്. സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്ന താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ റിലീസ് ഇതുവരെ പൂർത്തിയായിട്ടില്ല. ഹിന്ദിയിൽ ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും താമസിക്കാതെ ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
തന്നെ ആകര്‍ഷിക്കുന്ന തരത്തിലുളള തിരക്കഥ ലഭിക്കാത്തത് കൊണ്ടാണ് ബോളിവുഡില്‍ അഭിനയിക്കാത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. മികച്ച തിരക്കഥ ലഭിച്ചാല്‍ അഭിനയിക്കുക തന്നെ ചെയ്യുമെന്നും പൃഥ്വി പറഞ്ഞു.
പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്നി പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ബാക്കി വര്‍ക്കുകള്‍ക്ക് പുരോഗമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വി സംവിധായകന്റെ കുപ്പായം ധരിച്ചത് താരത്തിന്റെ ആരാധകര്‍ക്കിടയില്‍ ആഘോഷമായിരുന്നു.
prithviraj about directing hindi filims
