Connect with us

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ‘നന്‍പകല്‍ നേരത്ത് മയക്കവും’, ‘അറിയിപ്പും’

Malayalam

27ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേയ്ക്ക് രണ്ട് മലയാള ചിത്രങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്കം’, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘അറിയിപ്പ്’ എന്നിവയാണ് മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

സംവിധായകന്‍ ആര്‍ ശരത്ത് ചെയര്‍മാനും ജീവ കെ.ജെ, സംവിധായകരായ ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. കൂടാതെ മേളയിലെ മലയാളം സിനിമ ടുഡേ വിഭാഗവും പ്രഖ്യാപിച്ചു. 12 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

വഴക്ക് – സനല്‍കുമാര്‍ ശശിധരന്‍

ആയിരത്തൊന്ന് നുണകള്‍ – താമര്‍ കെ.വി

ബാക്കി വന്നവര്‍ – അമല്‍ പ്രാസി

പട – കമല്‍ കെ എം

നോര്‍മല്‍ – പ്രതീഷ് പ്രസാദ്

ഡ്രേറ്റ് ഡിപ്രഷന്‍ – അരവിന്ദ് എച്ച്

വേട്ടപ്പട്ടികളും ഓട്ടക്കാരും – രാരിഷ് ജി

ആണ് – സിദ്ധാര്‍ഥ ശിവ

ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട് മക്കളും – സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍

ധബാരി ക്യുരുവി – പ്രിയനന്ദനന്‍ ടി.ആര്‍

ഫ്രീഡം ഫൈറ്റ് – അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസിലാമണി, ഫ്രാന്‍സിസ് ലൂയിസ്, ജിയോ ബേബി, ജിതിന്‍ ഐസക് തോമസ്

19 1 എ – ഇന്ദു വി എസ്‌

Continue Reading
You may also like...

More in Malayalam

Trending

Recent

To Top