Malayalam
ആദ്യം ശിക്ഷിക്കേണ്ടത് അവരെയാണ്, ദൈവം എല്ലാം കാണുന്നുണ്ട്… ആര്‍ക്ക് എന്ത് കൊടുക്കണമെന്ന് ദൈവത്തിനറിയാം; വനിതാ വിജയകുമാർ കുറിച്ചത് കണ്ടോ?
ആദ്യം ശിക്ഷിക്കേണ്ടത് അവരെയാണ്, ദൈവം എല്ലാം കാണുന്നുണ്ട്… ആര്‍ക്ക് എന്ത് കൊടുക്കണമെന്ന് ദൈവത്തിനറിയാം; വനിതാ വിജയകുമാർ കുറിച്ചത് കണ്ടോ?
രണ്ട് ദിവസം മുമ്പാണ് വിഘ്നേഷ് ശിവനും നയൻതാരയും തങ്ങൾ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഉയിര്‍, ഉലകം എന്നാണ് മക്കള്‍ക്ക് പേര് നല്‍കിയതെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. മക്കളുടെ കാലുകളുടെ ചിത്രങ്ങളും നയന്‍താരയും വിഘ്‌നേഷ് ശിവനും പങ്കുവെച്ചിരുന്നു. സിനിമാലോകവും ആരാധകരുമെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു.
എന്നാൽ ഈ സന്തോഷ വർത്തയ്ക്ക് ഒപ്പം തന്നെ വിവാദങ്ങളും ഉടലെടുത്തു. വാടക ഗര്‍ഭധാരണത്തിന്റെ ചട്ടങ്ങള്‍ താരങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ നയന്‍സിനും വിഘ്‌നേഷിനും ആശംസ അറിയിച്ച് വനിത വിജയകുമാര്‍ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് താരം നയന്‍സിനും വിക്കിക്കും ആശംസ അറിയിച്ചത്.
രണ്ട് നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായിരിക്കുകയെന്നത് എത്ര മനോഹരമായ കാര്യമാണ്. അവര്‍ക്ക് സ്‌നേഹവും പരിഗണനയുമൊക്കെ നല്‍കുന്നതിലും വലിയ സന്തോഷമെന്തുണ്ട്. മറ്റുള്ളവരുടെ ജീവിതത്തിലെ സമാധാനവും സന്തോഷവും കളയുന്നവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. ദൈവം എല്ലാം കാണുന്നുണ്ട്. ആര്‍ക്ക് എന്ത് കൊടുക്കണമെന്ന് ദൈവത്തിനറിയാമെന്നും വനിത പറയുന്നു
മാതാപിതാക്കളെന്ന നിലയിൽ വളരെ സന്തോഷകരമായ ഒരു യാത്ര. ആർക്കെങ്കിലും പറയാനുള്ളത് നിങ്ങൾ അവഗണിക്കുക. കുട്ടികളുണ്ടാകുക എന്നത് നിങ്ങൾ ചെയ്ത ഏറ്റവും നല്ല കാര്യമാണ്. ആൺകുട്ടികൾ അർഹിക്കുന്ന എല്ലാ സ്നേഹത്തോടും കരുതലോടും കൂടി ഓരോ നിമിഷവും ആസ്വദിക്കൂ. ദൈവം എല്ലാവരേയും അനുഗ്രഹിക്കുമെന്നുമായിരുന്നു വനിത വിജയകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
മികച്ച മറുപടിയാണ് വനിത നല്‍കിയിട്ടുള്ളതെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും കുഞ്ഞുങ്ങളുണ്ടായതെന്നും പ്രസവിച്ചാല്‍ മാത്രമേ അമ്മയാവുള്ളൂവെന്നും അതാണ് മാതൃത്വമെന്നുമൊക്കെയായിരുന്നു ചിലര്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ ഒരുവിഭാഗം ഇവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
