Connect with us

ആ സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്, അങ്ങനെ ഒരു കള്ളനല്ല ഞാന്‍; തുറന്ന് പറഞ്ഞ് മമ്മൂട്ടി

News

ആ സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്, അങ്ങനെ ഒരു കള്ളനല്ല ഞാന്‍; തുറന്ന് പറഞ്ഞ് മമ്മൂട്ടി

ആ സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്, അങ്ങനെ ഒരു കള്ളനല്ല ഞാന്‍; തുറന്ന് പറഞ്ഞ് മമ്മൂട്ടി

മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. ഇപ്പോഴിതാ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. താന്‍ കഥാപാത്രങ്ങള്‍ക്കല്ല അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്.

പോക്കിരിരാജ സിനിമയിലേതു പോലുള്ള കഥാപാത്രവും ഭൂതകണ്ണാടി പോലുള്ള സിനിമകളിലെ കഥാപാത്രങ്ങളെയും താന്‍ കാണുന്നത് ഒരുപോലെയാണൈന്ന് അദ്ദേഹം പറഞ്ഞു. കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ നോക്കുന്ന ആളല്ല താനെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഇതുവരെ കഥാപാത്രത്തെയായി താന്‍ നോക്കിയിട്ടില്ലെന്നും എല്ലാ കഥാപാത്രങ്ങളും താന്‍ വളരെ ആത്മാര്‍ഥമായി ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു. ചോദ്യം വളരെ വേദനാജനകമാണെന്നും ഇനി ചോദിക്കരുതെന്നും നടന്‍ പറഞ്ഞു. അല്ലാതെ കഥാപാത്രങ്ങളെ അല്ല ഞാന്‍ എന്‍ജോയ് ചെയ്യാറുള്ളത്.

അല്ലെങ്കില്‍ ഞാനൊരു സത്യസന്ധതയില്ലാത്ത ആളായി പോകും. പോക്കിരിരാജ എന്ന സിനിമയില്‍ അഭിനയിച്ചത് ഞാന്‍ ആസ്വദിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു കള്ളനാണ്. അങ്ങനെ ഒരു കള്ളനല്ല ഞാന്‍,’ ആ സിനിമയും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്. നന്‍പകല്‍ നേരത്ത് മയക്കത്തിലേത് പോലുള്ള കഥാപാത്രങ്ങളും ഞാന്‍ ആസ്വദിക്കുന്നുണ്ട്.

കഥാപാത്രത്തിന്റെ രൂപഘടനയോ വലുപ്പ ചെറുപ്പമോ ഒന്നും ഞാന്‍ നോക്കാറില്ല. നിങ്ങളുടെ ഈ ചോദ്യം വളരെ വേദനാജനകമാണ്. കാരണം അത് ഞാന്‍ വളരെ ആത്മാര്‍ത്ഥമായിട്ട് ചെയ്ത ആളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്നും ഇതാണ് ഇഷ്ടപ്പെടുന്നതെന്നും പറയുന്നത് വളരെ സങ്കടകരമാണ്. അത് ഇനി ചോദിക്കരുത്,’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

More in News

Trending

Recent

To Top