Connect with us

ഒടിയനിലെ ആ സര്‍പ്പ്രൈസ് പുറത്ത്….. ഒടിയനില്‍ മമ്മൂട്ടിയും!

Malayalam Breaking News

ഒടിയനിലെ ആ സര്‍പ്പ്രൈസ് പുറത്ത്….. ഒടിയനില്‍ മമ്മൂട്ടിയും!

ഒടിയനിലെ ആ സര്‍പ്പ്രൈസ് പുറത്ത്….. ഒടിയനില്‍ മമ്മൂട്ടിയും!

ഒടിയനിലെ ആ സര്‍പ്പ്രൈസ് പുറത്ത്….. ഒടിയനില്‍ മമ്മൂട്ടിയും!

ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-വി.എ.ശ്രീകുമാര്‍ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനില്‍ ബിഗ് സര്‍പ്രൈസ്. 30 കോടിയോളം മുതല്‍ മുടക്കിലുള്ള ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒടിയന്റെ നരേഷന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലാകും പുറത്തിറക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെ വിവരണത്തോടെയാണ് ചിത്രം ആരംഭിക്കുന്നതെന്നും സൂചനയുണ്ട്.. എന്നാല്‍ ഇതേകുറിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിട്ടില്ല.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി മേജര്‍ രവി ഒരുക്കിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലും നരേഷന്‍ മമ്മൂട്ടിയായിരുന്നു. അതുപോലെ മമ്മൂട്ടിയുടെ പല ചിത്രങ്ങളില്‍ മോഹന്‍ലാലും നരേഷന്‍ കൊടുത്തിട്ടുണ്ട. താരരാജാക്കന്‍മാര്‍ക്കിടയില്‍ ഇത് പതിവ് കാഴ്ച്ചയാണ്. ഒടിയനില്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒടിയന്‍ മാണിക്ക്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്.. ഒടിയന്റെ യൗവനം മുതല്‍ 60 വയസ്സ് വരെയുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത്. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. 30 കാരിയായാണ് ചിത്രത്തില്‍ മഞ്ജു പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിദ്ദിഖ്, നരേന്‍, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂറാണ് നിര്‍മ്മാണം. മാധ്യമപ്രവര്‍ത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റര്‍ ഹെയ്നാണ് ആക്ഷനും കൊറിയോഗ്രാഫിയും നിര്‍വ്വഹിക്കുക. പുലിമുരുകന്‍ ഛായാഗ്രാഹകന്‍ ഷാജി കുമാറാണ് ഒടിയന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. എം.ജയചന്ദ്രനാണ് സംഗീതം. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വാരണാസിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗ ചിത്രീകരണം. പാലക്കാടും വാരണാസിയുമാണ് പ്രധാന ലൊക്കേഷന്‍. ഡിസംബര്‍ 14ന് ചിത്രം തിയേറ്ററുകളിലെത്തും.

Mammootty in Mohanlal Odiyan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top