Malayalam Breaking News
കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ സ്ത്രീ വേഷം കെട്ടി മമ്മൂട്ടി…..
കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ സ്ത്രീ വേഷം കെട്ടി മമ്മൂട്ടി…..
കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ സ്ത്രീ വേഷം കെട്ടി മമ്മൂട്ടി…..
കോട്ടയ്ക്കുള്ളില്‍ കടക്കാന്‍ സ്ത്രീ വേഷം കെട്ടി മമ്മൂട്ടി. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മമ്മൂട്ടി സ്‌ത്രൈണ ഭാവത്തിലെത്തുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഭാഗമായാണ് മമ്മൂട്ടി സ്ത്രീ വേഷത്തിലെത്തുന്നത്.
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാലു ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. കൊച്ചിയില്‍ ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോള്‍. ചിത്രത്തിനായി മമ്മൂട്ടി പെണ്‍വേഷം കെട്ടിയ രംഗങ്ങള്‍ കൊച്ചി മരടില്‍ പുരോഗമിക്കുകയാണിപ്പോള്‍. മംഗലാപുരത്തെ 12 ദിവസത്തെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം കഴിഞ്ഞയാഴ്ച്ചയാണ് കൊച്ചിയില്‍ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചത്. 50 ദിവസത്തോളം നീളുന്ന പ്രധാന ഷെഡ്യൂള്‍ എറുണാകുളത്ത് സെറ്റിട്ടാണ് ചീത്രീകരണം.
മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി മമ്മൂട്ടിയെ നായകനാക്കി ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമാങ്കം. 50 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന മാമാങ്കം 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെ ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥ പറയുന്ന ചിത്രം കൂടിയാണിത്.
പ്രാചി ദേശായിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തില്‍ ദേവദാസിയുടെ വേഷമാണ് പ്രാചി അവതരിപ്പിക്കുന്നത്. നവാഗതനായ സംവിധായകനാണ് മമ്മൂട്ടിയുടെ ഈ ചിത്രത്തിനും. സജീവ് പിള്ളയാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സജീവ് പിള്ള അടൂര്‍ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യവസായിയായ വേണു കുന്നപിള്ളിയാണ് നിര്‍മ്മാണം. തമിഴ്, തെലുങ്ക്. ഹിന്ദി. ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റും. മലേഷ്യ, ഇന്തൊനേഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നിരവധി വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി മുമ്പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.
കൂടുതല്‍ വായിക്കുവാന്‍-
മമ്മൂക്കയുടെ ശരീര സൗന്ദര്യത്തിനു പിന്നിൽ അദ്ദേഹത്തിന്റെ സാക്രിഫൈസ്ആണ് – ദിലീപ്
Mammootty in lady role
