മമ്മൂക്കയുടെ ശരീര സൗന്ദര്യത്തിനു പിന്നിൽ അദ്ദേഹത്തിന്റെ സാക്രിഫൈസ്ആണ് – ദിലീപ്
By
മമ്മൂക്കയുടെ ശരീര സൗന്ദര്യത്തിനു പിന്നിൽ അദ്ദേഹത്തിന്റെ സാക്രിഫൈസ്ആണ് – ദിലീപ്
മലയാള സിനിമയുടെ നിത്യയൗവനം മമ്മൂട്ടിയോട് എന്താണ് നിങ്ങളുടെ ഗ്ലാമറിന്‍റെ രഹസ്യം ? എന്ന് ഇന്നത്തെ കാലത്ത് ആരെങ്കിലും ചോദിച്ചാല്‍ മമ്മൂട്ടിയ്ക് ആ ചോദ്യം ചവര്‍പ്പായും അശ്ലീലമായുല്ലാം അനുഭവപ്പെടുമെന്ന് മമ്മൂട്ടി തന്നെ അടുത്തിടെ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ വന്ന കാലം തൊട്ടെ മമ്മൂട്ടി കേള്‍ക്കാന്‍ തുടങ്ങിയ ഒരേ ഒരു ചോദ്യമാണിത്.
എന്നാല്‍ ,കാലം പിന്നിടും തോറും പിറകോട്ട് സഞ്ചരിക്കുന്ന മമ്മൂട്ടിയുടെ ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്.”മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന് പിന്നില്‍ അദ്ദേഹത്തിന്‍റെ സാക്രിഫൈസാണ്”. ഞാനൊക്കെ ചോറും മീന്‍ കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്പോള്‍ അതൊക്കെ മാറ്റിവെച്ച് പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ അദ്ദേഹം തയ്യാറാവും.
അതൊന്നും അദ്ദേഹത്തിന് കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്ന് കൂടി ഓര്‍ക്കണം. അതുപോലെ ചെയ്യാന്‍ എന്‍റെ വയറും നാവും സമ്മതിക്കില്ല.ആകെയുള്ളത് ഇത്തിരിപ്പോന്ന ഒരു ജീവിതമല്ലേ.നമ്മളീ കഷ്ട്ടപെട്ട് ജോലി ചെയ്യുന്നതൊക്കെ വയറിനും കൂടി വേണ്ടിയല്ലേ.
dileep about mammootty