Malayalam Articles
ആദ്യമായി എ.സി റൂമിൽ കിടന്നപ്പോൾ മമ്മൂട്ടി കാണിച്ചു കൂട്ടിയത് !!
ആദ്യമായി എ.സി റൂമിൽ കിടന്നപ്പോൾ മമ്മൂട്ടി കാണിച്ചു കൂട്ടിയത് !!
ആദ്യമായി എ.സി റൂമിൽ കിടന്നപ്പോൾ മമ്മൂട്ടി കാണിച്ചു കൂട്ടിയത് !!
മമ്മൂട്ടിയുടെ കരിയറിന്‍റെ തുടക്കകാലത്ത് വഴിത്തിരവായ ചിത്രമായിരുന്നു ‘സ്ഫോടനം’. മമ്മൂട്ടി മുന്‍പ് അഭിനയിച്ച വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രവും മേളയും കൊമേഴ്ഷ്യലായി വിജയം നേടിയിരുന്നില്ല. ഈ അവസരത്തിലാണ് അന്നത്തെ വളരെ പ്രശസ്‌ത ബാനറായ വിജയാ മൂവീസും ഹിറ്റ് സംവിധായകന്‍ പി.ജി വിശ്വംഭരനും ഒന്നിക്കുന്ന ‘സ്ഫോടനം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ഉപനായകനായി മമ്മൂട്ടിയ്ക്ക് ക്ഷണം ലഭിക്കുന്നത്.
1000 രൂപയായിരുന്നു ആ ചിത്രത്തിന് മമ്മൂട്ടിക്ക് പ്രതിഫലം ലഭിച്ചത്. 100 രൂപ അഡ്വാൻസിൽ മമ്മൂട്ടി ആ സിനിമ കരാര്‍ ഒപ്പിട്ടു. ഉദയാ സ്റ്റുഡിയോയിലായിരുന്നു സ്ഫോടനത്തിന്‍റെ ചിത്രീകരണം. ആലപ്പുഴ ബീച്ചിനടുത്തെ ഗസ്റ്റ് ഹൗസിലായിരുന്നു മമ്മൂട്ടിയ്ക്ക് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. 2 എ.സിയുള്ള റൂമായിരുന്നു മമ്മൂട്ടിയുടെത്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു മമ്മൂട്ടി എ.സി.റൂമില്‍ കിടക്കുന്നത്.
പക്ഷെ 2 എ.സി കാരണം തണുത്ത് വിറച്ച മമ്മൂട്ടിയ്ക്ക് രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. എ.സിയുടെ തണുപ്പ് കുറയ്ക്കാനോ ഓഫ് ചെയ്യാനോ മമ്മൂട്ടിക്കറിയില്ലായിരുന്നു. ഒടുവില്‍ ഉറക്കം കളഞ്ഞുള്ള ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം എ.സി ഓഫാക്കി കിടന്നുറങ്ങിയ മമ്മൂട്ടി അടുത്ത ദിവസം പ്രത്യേകം ചോദിച്ചു വാങ്ങിയ എ.സിയില്ലാത്ത ചെറിയ മുറിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Mammootty First Time in an AC Room
