Connect with us

ഇത് കണ്ടാൽ സാക്ഷാൽ മമ്മൂട്ടി പോലും നിങ്ങളുടെ കരണത്തടിക്കും ! മോഹൻലാലിനെ കളിയാക്കിയതിനു മമ്മൂട്ടി ആരാധകർ രംഗത്ത് !

Malayalam Breaking News

ഇത് കണ്ടാൽ സാക്ഷാൽ മമ്മൂട്ടി പോലും നിങ്ങളുടെ കരണത്തടിക്കും ! മോഹൻലാലിനെ കളിയാക്കിയതിനു മമ്മൂട്ടി ആരാധകർ രംഗത്ത് !

ഇത് കണ്ടാൽ സാക്ഷാൽ മമ്മൂട്ടി പോലും നിങ്ങളുടെ കരണത്തടിക്കും ! മോഹൻലാലിനെ കളിയാക്കിയതിനു മമ്മൂട്ടി ആരാധകർ രംഗത്ത് !

മലയാള സിനിമയിൽ രണ്ടുതരം ആരാധകരുണ്ടെന്നു പറയാം . മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും. താരാധിപത്യത്തിനു അപ്പുറം ഇവരുടെ സിനിമകളും വ്യക്തിത്വവും ആരാധിക്കുന്നവരാണ് മലയാളികൾ. പലപ്പോളും ആരാധകർ തമ്മിൽ കൊമ്പു കോർക്കാറുണ്ടെങ്കിലും മോഹൻലാലിനെ മോശമായി ചിത്രീകരിക്കാൻ മമ്മൂട്ടി ആരാധകരോ തിരിച്ചോ ആരും തയ്യാറാകാറില്ല . അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഇവർ പ്രതികരിക്കാറുമുണ്ട് . ഇപ്പോൾ മോഹൻലാലിനെ വിമർശിക്കുന്ന മമ്മൂട്ടി ആരാധകന്റെ ചിത്രത്തിന് എതിരെ രംഗത്ത് എത്തയിരിക്കുകയാണ് മമ്മൂട്ടി – മോഹൻലാൽ ആരാധകർ.

കടുത്ത മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന സിനിമ ‘ഇക്കയുടെ ശകട’ത്തിന്റെ മൂന്നാമത്തെ ടീസര്‍ വിവാദം സൃഷ്ടിക്കുന്നു. ടീസര്‍ തുടക്കം മുതല്‍ മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനെ ഉന്നം വെച്ചുള്ള സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും ഉള്‍പ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. ടീസറിന് ഏറ്റവുമൊടുവില്‍ വരുന്ന ചില സംഭാഷണങ്ങളില്‍ മോഹന്‍ലാലിന് പകരം സോഹന്‍ലാല്‍ എന്ന പേര് ഉപയോഗിച്ചുകൊണ്ടാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍ ചില പരാമര്‍ശങ്ങള്‍ നടത്തുന്നത്.

ഈ പരാമര്‍ശങ്ങള്‍ ആണ് പ്രധാനമായും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ ഒപ്പം തന്നെ ചില മമ്മൂട്ടി ആരാധകര്‍ക്കും ഈ ടീസര്‍ അത്ര ആസ്വാദ്യകരമായി തോന്നിയിട്ടില്ല. മോഹന്‍ലാലിനെ തരംതാഴ്ത്തി കൊണ്ട് മമ്മൂട്ടിയെ ഉയര്‍ത്തുന്ന സിനിമയോട് കൂടുതല്‍ മമ്മൂട്ടി ഫാന്‍സും താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതൊരു സിനിമ ആയി കണ്ടു പിന്തുണക്കുന്നവരുമുണ്ട്

ഇക്കയുടെ ശകടം സിനിമയുടെ ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് മുതല്‍ ഒരുപാട് ലൈക്കുകളും അതോടൊപ്പം തന്നെ ഒരുപാട് ഡിസ്‌ലൈക്ക്കളും വര്‍ധിക്കുകയാണ്. ഈ ചിത്രത്തിന് എതിരായി കമന്റുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മോഹന്ലാല് ആരാധകന് പിന്തുണയുമായി മമ്മൂട്ടി ആരാധകര്‍ ചിത്രത്തെ ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ പേരില്‍ എതിര്‍ക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ടീസറില്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്ന രംഗങ്ങള്‍ കണ്ടാല്‍ സാക്ഷാല്‍ മമ്മൂക്ക പോലും നിങ്ങളുടെ കരണത്തടിക്കുമെന്ന പ്രതികരണവുമായി ചില മമ്മൂട്ടി ഫാന്‍സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഈ ചിത്രത്തിന്റെ സംവിധായകന്‍ അക്കൗണ്ടില്‍ ആരാധകരുടെ പൊങ്കാലയും ആരംഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന്റെ സംവിധായകന്‍ കരിയര്‍ തന്നെ ഇല്ലാതാക്കി കളയും രീതിയിലുള്ള കമന്റുകള്‍ വരുന്നുണ്ട്. ഏതായാലും വിവാദങ്ങളിലൂടെ ടീസര്‍ ശ്രദ്ധ നേടുകയാണ്.

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ ഇതിനെ കുറിച്ച്‌ സംവിധാനയാകന്റെ പക്ഷം. പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന ‘ഇക്കയുടെ ശകട’ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.

mammootty fans against ikkayude shakadam movie

Continue Reading
You may also like...

More in Malayalam Breaking News

Trending