Connect with us

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിച്ചിട്ടുണ്ട് .പക്ഷെ ജഗതിക്ക് എന്തുകൊണ്ട് പത്മ അവാർഡുകൾ നൽകിയില്ല ? – മകൾ പാർവതി

Malayalam Breaking News

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിച്ചിട്ടുണ്ട് .പക്ഷെ ജഗതിക്ക് എന്തുകൊണ്ട് പത്മ അവാർഡുകൾ നൽകിയില്ല ? – മകൾ പാർവതി

മമ്മൂട്ടിക്കും മോഹൻലാലിനും ലഭിച്ചിട്ടുണ്ട് .പക്ഷെ ജഗതിക്ക് എന്തുകൊണ്ട് പത്മ അവാർഡുകൾ നൽകിയില്ല ? – മകൾ പാർവതി

ജഗതി ശ്രീകുമാറിന് ഇതുവരെ പത്മ അവാർഡുകൾ നൽകി ആദരിക്കാൻ സർക്കാരുകൾ തയാറാകാത്തതെന്തുകൊണ്ടെന്നു മകൾ‌ പാർവതി. ഇപ്പോഴെങ്കിലും ജഗതിയെ അവാർഡുകൾക്കു പരിഗണിക്കാത്തതെന്താണ് എന്നറിയില്ലെന്നും മകൾ പറഞ്ഞു.  

മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭൻ മെമ്മോറിയൽ എക്സലൻസ് അവാർഡ് സ്വീകരിക്കാനെത്തിയതിയിരുന്നു ജഗതിയും കുടുംബാംഗങ്ങളും. ജഗതിക്കു വേണ്ടിയുള്ള മറുപടി പ്രസംഗത്തിൽ തന്നെ പാർവതി പത്മ അവാർഡുകളോ ഭരത് അവാർഡോ ജഗതിക്കു ലഭിക്കാത്തതിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഒരു കോർപ്പറേറ്റ് സ്ഥാപനം ഇത്രയും വലിയൊരംഗീകാരം നൽകുന്നതിന് ഈ സാഹചര്യത്തിൽ മൂല്യം ഏറുന്നുവെന്നും അവർ പറഞ്ഞു. 

പലർക്കും പത്മ അവാർഡുകൾ കിട്ടുമ്പോൾ ഇവർക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് കരുതിപ്പോകാറുണ്ട്– . ഒരിക്കലും അവാർഡ് കിട്ടാത്തതിനെപ്പറ്റി ജഗതി പരാതി പറയില്ല. ഇപ്പോൾ പറഞ്ഞതു തങ്ങൾ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡ് എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ഒരു അവാർഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. അതുകൊണ്ട് ഇത് കിട്ടിയില്ല എന്നത് അദ്ദേഹത്തിനു വിഷയമായിരിക്കുകയുമില്ല. ജഗതിക്ക് ആ അവാർഡ് കിട്ടിയില്ലേ എന്നു മറ്റുള്ളവർ ചോദിക്കുമ്പോഴാണു ‍ഞങ്ങളും അതേപ്പറ്റി ആലോചിക്കുക. 

നല്ല ആരോഗ്യവാനായി ഇരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന് ഇത്തരം അവാർഡുകൾ ലഭിക്കാൻ അർഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം. ഈ വേളയിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കുന്നതെന്താണെന്നു വ്യക്തമല്ല. മമ്മൂട്ടി, ലാൽ എന്നിവരൊക്കെ പത്മ അവാർഡുകൾ നേടിയവരാണ്. അവരെപ്പോലെ പലർക്കും അത് അർഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവർക്കും അങ്ങനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതിൽ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.  പാർവതി പറഞ്ഞു.

parvathy about padma awards

More in Malayalam Breaking News

Trending

Recent

To Top