Malayalam Articles
രഞ്ജിത്തിനെക്കൊണ്ട് തിരക്കഥ തിരുത്തിക്കാമെന്ന് മമ്മൂട്ടി പറഞ്ഞു !! പൂര്‍ത്തിയായപ്പോള്‍ ഇനിയത് വേണ്ടെന്ന് തീരുമാനം മാറ്റി….

പ്രതിഭകളെ കണ്ടെത്താന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്. അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ഊര്‍ജ്ജമായി കൂടെ നില്‍ക്കാനും അദ്ദേഹം എപ്പോഴും താല്‍പ്പര്യം കാണിക്കും. സിനിമാലോകത്തെ പലരും ആ തണല്‍ അനുഭവിച്ചവരാണ്. അത് കൊണ്ട് തന്നെ മമ്മൂട്ടി സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരും എഴുത്തുകാരുമെല്ലാം നിരവധി നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ട് താനും.
സംവിധായകന്‍ ജയരാജ് ആദ്യമായി തിരക്കഥാകൃത്തായതും മമ്മൂട്ടിയുടെ നിര്‍ബന്ധവും പ്രോത്സാഹനവും കൊണ്ടാണ്. ലൗഡ് സ്പീക്കര്‍ എന്ന കഥയ്ക്ക് തിരക്കഥയെഴുതിക്കാന്‍ വേണ്ടി രഞ്ജിതിന് പിറകേ ജയരാജ് കുറേ നടന്നു. തിരക്ക് കാരണം രഞ്ജിത്തിന് അതിന് കഴിഞ്ഞില്ല.
ഒടുവില്‍ മമ്മൂട്ടി ധൈര്യം നല്‍കി. ‘നീ തന്നെ എഴുത്, ആവശ്യമുണ്ടെങ്കില്‍ അവസാനം രഞ്ജിത്തിനെക്കൊണ്ട് തിരുത്തിക്കാം’ എന്ന് മമ്മൂട്ടി പറഞ്ഞു. ആ ധൈര്യത്തില്‍ ജയരാജ് ലൗഡ് സ്പീക്കറിന് തിരക്കഥയെഴുതി. തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിക്ക് വായിക്കാന്‍ കൊടുത്തു. അത് വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞത് ഇനി ഇത് ആരെക്കൊണ്ടും തിരുത്തിക്കേണ്ട ആവശ്യമില്ലെന്നാണ്. ലൗഡ് സ്പീക്കറിലെ മൈക്ക് ജോണി എന്ന കഥാപാത്രം മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണ്.
Mammootty and Jayaraj