Connect with us

മോഹൻലാലിൻറെ മകൾ വളർന്നു !! കളിപ്പാട്ടത്തിലെ ആ താരമിന്ന് ലോകമറിയുന്ന സംവിധായിക….

Malayalam Articles

മോഹൻലാലിൻറെ മകൾ വളർന്നു !! കളിപ്പാട്ടത്തിലെ ആ താരമിന്ന് ലോകമറിയുന്ന സംവിധായിക….

മോഹൻലാലിൻറെ മകൾ വളർന്നു !! കളിപ്പാട്ടത്തിലെ ആ താരമിന്ന് ലോകമറിയുന്ന സംവിധായിക….

മോഹൻലാലിൻറെ മകൾ വളർന്നു !! കളിപ്പാട്ടത്തിലെ ആ താരമിന്ന് ലോകമറിയുന്ന സംവിധായിക….

ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ദീപ്‌തിയെന്ന മലയാളി. പേര് പറയുമ്പോള്‍ മലയാളികൾക്ക് പെട്ടെന്ന് പിടികിട്ടിയില്ലെങ്കിലും ഈ താരം അഭിനയിച്ച സിനിമ പറഞ്ഞാല്‍ ആ മുഖം മനസ്സിലേക്കോടിയെത്തും, ഉറപ്പ്. വേണു നാഗവള്ളി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കളിപ്പാട്ടത്തില്‍ മോഹന്‍ലാലിന്റെ മകളായത് ഈ മിടുക്കിയായിരുന്നു.

സംവിധായകനായ സഞ്ജീവ് ശിവന്റെ ഭാര്യയാണ് ഈ താരമിന്ന്. സിനിമാകൂടുംബത്തിലെത്തിയതോടെ താരത്തിന്റെ കലാജീവിതവും ശക്തമായി മുന്നേറുകയായിരുന്നു. ഭര്‍ത്താവിനെപ്പോലെ തന്നെ സംവിധാനത്തില്‍ തന്നെയാണ് ദീപ്‌തിയും മികവ് തെളിയിച്ചിരിക്കുന്നത്.

ഗായകനും സംഗീത സംവിധായകനുമായ ശങ്കര്‍ മഹാദേവനെ അറിയാത്തവര്‍ വിരളമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന ഡീകോഡിങ് ശങ്കറുമായാണ് ഇത്തവണ ദീപ്തി ചലച്ചിത്ര മേളയിൽ എത്തിയിരിക്കുന്നത്. സംഗീത പ്രേമികളുടെ പ്രിയപ്പെട്ട കലാകാരന്‍മാരിലൊരാളാണ് ശങ്കര്‍ മഹാദേവന്‍. ഒറാക്കിളില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് അദ്ദേഹം സംഗീതത്തിലേക്ക് പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. ജീവിത്തത്തില്‍ എത്ര വലിയ പ്രതിസന്ധി തേടി വരുമ്പോഴും അവയെ എല്ലാം ചിരിച്ച മുഖത്തോടെ നേരിടുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും യുവതലമുറയ്ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ദീപ്തി പറയുന്നു.

Mohanlal’s daughter in Kalippattam is now a director

More in Malayalam Articles

Trending

Recent

To Top