Connect with us

ബാഹുബലി പോലെയല്ല മാമാങ്കം ! – മമ്മൂട്ടി

Malayalam Breaking News

ബാഹുബലി പോലെയല്ല മാമാങ്കം ! – മമ്മൂട്ടി

ബാഹുബലി പോലെയല്ല മാമാങ്കം ! – മമ്മൂട്ടി

മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകർ . മമ്മൂട്ടിയുടെ കരിയറിലെ തന്നെ വമ്പൻ പ്രൊജക്റ്റാണ് ഒരുങ്ങുന്നത്. വലിയ പ്രതീക്ഷയാണ് ആരാധകർ ചിത്രത്തിൽ അർപ്പിച്ചിരിക്കുന്നത്. ബാഹുബലി പോലൊരു ചരിത്ര സിനിമയായി മാമാങ്കത്തെ വിലയിരുത്തുന്നവർക്ക് മറുപടി നൽകുകയാണ് മമ്മൂട്ടി .

ബാഹുബലി പോലെ തന്നെ വി.എഫ്.എക്സ് രംഗങ്ങളുടെ അതിപ്രസരം ചരിത്ര സിനിമയാകുമ്ബോള്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച്‌ മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വി.എഫ്.എക്‌സ് ഉപയോഗം വളരെക്കുറച്ച്‌ തികച്ചും റിയലിസ്റ്റിക് ആയിട്ടായിരിക്കും സിനിമ എത്തുകയെന്ന് താരം പറഞ്ഞു.

ചിത്രത്തിന്റെ എണ്‍പത് ശതമാനത്തോളം ഭാഗങ്ങള്‍ യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചതാണ്.ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സെറ്റ് വര്‍ക്കുകളിലൊന്നാണ് ചിത്രത്തിനായി ഒരുങ്ങിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്.. കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാന്‍, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

mammootty about mamankam movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top