Malayalam Breaking News
കോളേജിൽ നിന്നും എനിക്ക് യാതൊരു ഗ്രേസ് മാർക്കും ലഭിക്കുന്നില്ല ; സിനിമയും പഠനവും ഒന്നിച്ച് കൊണ്ട് പോകാൻ പറ്റില്ല – പ്രിയ വാര്യർ
കോളേജിൽ നിന്നും എനിക്ക് യാതൊരു ഗ്രേസ് മാർക്കും ലഭിക്കുന്നില്ല ; സിനിമയും പഠനവും ഒന്നിച്ച് കൊണ്ട് പോകാൻ പറ്റില്ല – പ്രിയ വാര്യർ
By
ഈ ഒറ്റ പാട്ടിലൂടെ പ്രിയവാര്യരുടെ കരിയര്‍ മാറി മറിയുകയായിരുന്നു. അഡാറ് ലവിന് ശേഷം ബോളിവുഡില്‍ ചുവട് വയ്ക്കാന്‍ തയ്യാറെടുക്കുകയാണ് താരം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നു വന്നെങ്കിലും മികച്ച രീതിയില്‍ തന്നെ സിനിമ പുറത്തു വരുമെന്ന് പ്രതീക്ഷയിലാണ് താരം.കൂടാതെ രണ്ടാമത് പുറത്തു വന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും താരം പറഞ്ഞു. അതേസമയം, അഭിനയവും പഠനവും ഒപ്പം കൊണ്ടു പോകാന്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും പ്രിയ പറഞ്ഞു. ഇപ്പോള്‍ മൂന്നാംവര്‍ഷ ബിരുദം വിദ്യാര്‍ഥിനിയാണെന്നും പഠനം പൂര്‍ത്തിയായാല്‍ സിനിമയില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും പ്രിയ വ്യക്തമാക്കി.
കൂടാതെ കോളേജില്‍ എനിക്ക് യാതൊരു വിധത്തിലുമുള്ള ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നില്ല. ഹാജരിനുള്ള മാര്‍ക്കും ലഭിക്കാറില്ല. കോളേജിലെ വിവിധ പരിപാടികള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നത്” – പ്രിയ പറഞ്ഞു. അതേസമയം, റോഷന്‍ അബ്ദുള്‍ റഹൂഫിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. റോഷനൊപ്പം മറ്റൊരു സിനിമയുണ്ടാകുമോ എന്ന ചോദ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നുമായിരുന്നു പ്രിയ പറഞ്ഞു.
Priya varrier about college life