Connect with us

പല സഹപ്രവർത്തകരും ഞങ്ങളില്ലാത്ത സാഹചര്യത്തിൽ അവർ പറഞ്ഞ കാര്യങ്ങൾ വിളിച്ചറിയിച്ചു – അമ്പിളി ദേവി

Malayalam Breaking News

പല സഹപ്രവർത്തകരും ഞങ്ങളില്ലാത്ത സാഹചര്യത്തിൽ അവർ പറഞ്ഞ കാര്യങ്ങൾ വിളിച്ചറിയിച്ചു – അമ്പിളി ദേവി

പല സഹപ്രവർത്തകരും ഞങ്ങളില്ലാത്ത സാഹചര്യത്തിൽ അവർ പറഞ്ഞ കാര്യങ്ങൾ വിളിച്ചറിയിച്ചു – അമ്പിളി ദേവി

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ നടന്‍ ആദിത്യന്‍ ജയന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് മിനിസ്‌ക്രീന്‍ താരം ജീജ സുരേന്ദ്രന്‍ രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് സീരിയല്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനയായ ആത്മയില്‍ നിന്ന് ആദിത്യനെ പുറത്താക്കണമെന്ന് ജീജ ആവശ്യപ്പെട്ടുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവി 

സംഘടനയുമായി തനിക്കോ തന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്നങ്ങളും ഇല്ലെന്നും ഒരു ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്ന രീതിയില്‍ തങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി തന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞതാണെന്നും അമ്പിളി ദേവി വ്യക്തമാക്കി.

അമ്പിളി ദേവിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഈ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാന്‍ എനിക്കറിയില്ല. ഒരുപാട് വിഷമം ഉണ്ട് ഈ കാര്യത്തില്‍.ശാരീരികമായ ചില വിഷമതകള്‍ കാരണം കഴിഞ്ഞ മീറ്റിംഗില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ അഭാവത്തില്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അവിടെ നടന്ന പ്രസംഗം എന്റെ ഒരു സഹപ്രവര്‍ത്തകയാണ് എന്നെ കേള്‍പ്പിച്ചത്. 

പിന്നീട് ഒരുപാട് സഹപ്രവര്‍ത്തകര്‍ മീറ്റിംഗില്‍ ഉണ്ടായ ഈ വിഷയത്തെ കുറിച്ചു ഞങ്ങളോട് വളരെ വിഷമത്തോടെ സംസാരിച്ചു.ഒരു സംഘടനാ മീറ്റിങ്ങില്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഉണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ സംഘടനയുടെ തുടക്കം മുതല്‍ അതില്‍ ഉള്ള ഒരു അംഗം ആണ്.സംഘടനയുമായി എനിക്കോ എന്റെ ഭര്‍ത്താവിനോ യാതൊരു പ്രശ്‌നങ്ങളും ഇല്ല.

എന്റെ ഭര്‍ത്താവിനെ പറ്റി ഇതുവരെ ഒരു സഹപ്രവര്‍ത്തകരും യാതൊരു പരാതിയും സംഘടനയില്‍ പറഞ്ഞിട്ടില്ല.ഒരു വര്‍ക്ക് സെറ്റിലും അദ്ദേഹം ഒരു പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല. ഒരു പ്രമുഖ ചാനല്‍ പ്രോഗ്രാമില്‍ വിവാഹ ആശംസകള്‍ പറയുന്നരീതിയില്‍ ഞങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചപ്പോള്‍ അതിന്റെ മറുപടി ആയി എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത് ജനങ്ങള്‍ കണ്ടതാണ്.

ഞങ്ങള്‍ക്ക് ആരോടും ഒരു വിരോധവും ഇല്ല. സംഘടനാ പ്രസിഡന്റ് ആയ ശ്രീ. കെ.ബി.ഗണേഷ് കുമാര്‍, ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഗണേശേട്ടനെ അപകീര്‍ത്തിപ്പെടുത്താന്‍വേണ്ടി മനപ്പൂര്‍വ്വം ഞങ്ങള്‍ ഒരു ചാനല്‍ പ്രോഗ്രാമിലും പോയിട്ടില്ല.പലപ്പോഴും ഒരു നടനാണ് എന്നത് മറന്നു ഒരു മകന്റെ സ്ഥാനത്തു നിന്നാണ് അന്നത്തെ മാനസികാവസ്ഥയില്‍ എന്റെ ഭര്‍ത്താവ് പല ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞത്. 

ഞങ്ങള്‍ക്ക് ആരോടും ദേഷ്യം ഇല്ല. ഇങ്ങനെ ഉള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം ഉണ്ട്. ശാരീരികമായി ഒരുപാടു ബുദ്ധിമുട്ടുകള്‍ എനിക്ക് ഉണ്ട്. ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കണം. എല്ലാവര്‍ക്കും നല്ലത് വരട്ടെ.. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത്‌കൊണ്ടാണ് ഈ ന്യൂസ് പോസ്റ്റ് ചെയ്യുന്നത്.


ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്കിടെയാണ് പരാതിക്കിടയായ സംഭവം. ആദിത്യനും അമ്പിളിക്കും ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള ജീജയുടെ വീഡിയോയില്‍ ദമ്പതികളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരുന്നു. 

“സ്‌നേഹതൂവല്‍ എന്ന സീരിയയിലില്‍ ഇരുവരുടെയും അമ്മ താനായിരുന്നു. അതിനിടയ്ക്ക് നിങ്ങള്‍ രണ്ടു പേരുടെയും  മാനസിക ഐക്യം ഞങ്ങള്‍ മനസിലാക്കിയിരുന്നു. പക്ഷെ ഇതിനിടയില്‍ നിങ്ങള്‍ രണ്ടു പേരും വേറെ രണ്ട് പേരെ വിവാഹം  കഴിച്ചു. ഇപ്പോള്‍ ലോവലിനെ അമ്പിളി വേണ്ടാന്ന് വച്ചപ്പോഴും ആദിത്യന്‍ അമ്പിളിയെ  സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്. ഇനി ഭാവിയില്‍ സിനിമാ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് മൂന്നാമത് വിവാഹം  നിങ്ങള്‍ കഴിക്കരുത്. ജീവിതത്തില്‍ തീര്‍ച്ചയായും അഡ്ജസ്റ്റ്‌മെന്റ് ആവശ്യമായ ഘടകമാണ്”.ജീജ പറഞ്ഞതിങ്ങനെയാണ് .

ambili devi about jeeja surendran

More in Malayalam Breaking News

Trending

Recent

To Top