Malayalam Breaking News
മമ്മൂട്ടി രാഷ്ട്രീയത്തിലേക്കോ ?! താരം തന്നെ പറയുന്നത് കേൾക്കൂ…
മമ്മൂട്ടി രാഷ്ട്രീയത്തിലേക്കോ ?! താരം തന്നെ പറയുന്നത് കേൾക്കൂ…
മമ്മൂട്ടി രാഷ്ട്രീയത്തിലേക്കോ ?! താരം തന്നെ പറയുന്നത് കേൾക്കൂ…
തമിഴകത്ത് രജനികാന്ത്, കമല്‍ഹസന്‍ എന്നിവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി വരെ ആയവർ കൂട്ടത്തിൽ ഉണ്ട് താനും. അതുപോലെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുമോയെന്നു ആരാധകര്‍ സംശയിക്കുന്നുണ്ട്. ഒരു അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് താരം തന്നെ തുറന്നു പറഞ്ഞു.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന അവതാരകന്റെ ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
“എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്. ആ നിലപാടുകൾ വളരെ ശക്തവുമാണ്. പക്ഷേ, അതിനേക്കാൾ ഏറെയിഷ്ടം സിനിമയില്‍ അഭിനയിക്കുന്നതാണ്. സിനിമയാണ് എന്റെ രാഷ്ട്രീയപ്രവര്‍ത്തനം. എനിക്ക് പറയാനുള്ളത് സിനിമയിലൂടെ പറയാനാണ് ഞാൻ ശ്രമിക്കുന്നത്. ഏറ്റവും ഇഷ്ടമുള്ളതല്ലേ നമ്മള്‍ ചെയ്യേണ്ടത്.”
Mammootty about his political entry
