Malayalam Breaking News
എന്തിനാണ് നിങ്ങൾ ഒടിയൻ എന്ന സിനിമയെ നശിപ്പിക്കാൻ നോക്കുന്നത് ?! മമ്മൂട്ടി ചോദിക്കുന്നു…
എന്തിനാണ് നിങ്ങൾ ഒടിയൻ എന്ന സിനിമയെ നശിപ്പിക്കാൻ നോക്കുന്നത് ?! മമ്മൂട്ടി ചോദിക്കുന്നു…
എന്തിനാണ് നിങ്ങൾ ഒടിയൻ എന്ന സിനിമയെ നശിപ്പിക്കാൻ നോക്കുന്നത് ?! മമ്മൂട്ടി ചോദിക്കുന്നു…
ഏറെ പ്രതീക്ഷയോടെ തിയ്യേറ്ററുകളിൽ എത്തിയ സിനിമയായിരുന്നു മോഹൻലാലിൻറെ ഒടിയൻ. വലിയ ഹൈപ്പുള്ള ചിത്രമായത് കൊണ്ട് തന്നെ ആദ്യ ദിനം വലിയ കളക്ഷൻ സ്വന്തമാക്കി ചിത്രം റെക്കോർഡിടുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ ദിനം മുതൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച നെഗറ്റീവ് റിവ്യൂകൾ കാരണം ചിത്രത്തിന്റെ കളക്ഷനിൽ വലിയ തോതിലുള്ള ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനെതിരെ ഇപ്പോൾ മമ്മൂട്ടി സംസാരിച്ചു എന്നാണ് സിനിമയുമായി ബന്ധപ്പെട്ടവർ പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധി നല്ലതല്ല എന്നാണത്രെ മമ്മൂട്ടി പറഞ്ഞത്. ആരുടെ സിനിമയാണെങ്കിലും ഫാനിസത്തിന്റെയോ ഒരാളോടുള്ള ശത്രുതയുടെയോ പുറത്ത് ഒരു സിനിമയെ നശിപ്പിക്കുന്നതിന് ന്യായീകരിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടത്രെ.
മമ്മൂട്ടിയും മോഹൻലാലും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ഒരാളുടെ ചിത്രം പരാജയപെട്ടാലോ, നല്ല വിജയം പോയാലോ അവർ പരസ്പരം ആശ്വസിപ്പിക്കുകയും, ഹിറ്റുകളിൽ സന്തോഷിക്കുകയും ചെയ്യാറുണ്ട്. ഇത്ര നല്ല സൗഹൃദമുള്ള നടന്മാരുടെ ചില ഫാൻസുകാർ, എല്ലാവരും എന്ന് പറയുന്നില്ല, കാട്ടികൂട്ടുന്ന വൃത്തികേടുകൾക്ക് മറ്റുള്ളവർ ബലിയാടാകുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്.
Mammootty about attack against odiyan
