Malayalam Breaking News
ആർത്തവത്തിനെതിരെയുള്ള ഇന്ത്യൻ സ്ത്രീകളുടെ വിപ്ലവ കഥ ഓസ്കാറിൽ
ആർത്തവത്തിനെതിരെയുള്ള ഇന്ത്യൻ സ്ത്രീകളുടെ വിപ്ലവ കഥ ഓസ്കാറിൽ
ആർത്തവത്തിനെതിരെയുള്ള ഇന്ത്യൻ സ്ത്രീകളുടെ വിപ്ലവ കഥ ഓസ്കാറിൽ
ഓസ്‌കാറിൽ ഇന്ത്യന്‍ ചിത്രങ്ങള്‍ ഒന്നും തന്നെ പട്ടികയിലില്ലെങ്കിലും ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ഒരു ഡോക്യുമെന്ററി ചിത്രം മത്സരത്തിനുണ്ട്. ഇറാനിയന്‍ സംവിധായികയായ റായ്ക സെഹ്താബ്ച്ചി ചെയ്ത ‘പീരീഡ് എന്‍ഡ് ഓഫ് സൈലന്‍സ്’ എന്ന ചിത്രമാണ് മത്സരത്തിനുള്ളത്. 26 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വടക്കേ ഇന്ത്യയിലെ ഹാപുര്‍ എന്ന ഗ്രാമത്തിലെ സ്ത്രീ കൂട്ടായ്മയില്‍ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യുവാനും തുടങ്ങിയതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്.
‘പീരീഡ് എന്‍ഡ് ഓഫ് സൈലന്‍സ്’ 26 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം വടക്കേ ഇന്ത്യയിലെ ഹാപുര്‍ എന്ന ഗ്രാമത്തിലെ സ്ത്രീ കൂട്ടായ്മയില്‍ സാനിറ്ററി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യുവാനും തുടങ്ങിയതിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. ‘ലഞ്ച് ബോക്‌സ്’, ‘മസാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച സിഖ്യ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഇറാനിയന്‍ സംവിധായികയായ റായ്ക സെഹ്താബ്ച്ചിയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
വര്‍ഷങ്ങളായി ആര്‍ത്തവകാലത്ത് പാഡുകള്‍ ഉപയോഗിക്കാതിരുന്ന ഇവിടത്തെ സ്ത്രീകളില്‍ കുറച്ചു നാള്‍ മുന്‍പ് വരെ ആരോഗ്യ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പോലും ആര്‍ത്തവം കാരണം മുടങ്ങിയിരുന്ന ഗ്രാമത്തില്‍ സാനിറ്ററി പാഡ് വെന്റിങ്ങ് മെഷീന്‍ സ്ഥാപിച്ചതോടെ സ്ത്രീകള്‍ സ്വന്തമായി പാഡുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും തുടങ്ങി. സ്വന്തമായി നിര്‍മിച്ച പാഡുകള്‍ക്ക് ‘ഫ്‌ളൈ’ എന്നായിരുന്നു അവര്‍ പേരിട്ടിരുന്നത്.
സ്വന്തമായി സാനിറ്ററി പാഡുകള്‍ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയ ‘പാഡ്മാന്‍’ എന്ന് വിശേഷിപ്പിക്കുന്ന അരുണാചലം മുരുകാനന്ദത്തിന്റെ പ്രവര്‍ത്തനത്തെയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അക്ഷയ് കുമാര്‍ നായകനായി ‘പാഡ്മാന്‍’ എന്ന പേരില്‍ ഈ വര്‍ഷം അരുണാചലത്തിന്റെ കഥ ബോളിവുഡ് ചിത്രമായെത്തിയിരുന്നു.
ലോസ് ആഞ്ചലസിലെ ഓക്ക്‌വുഡ് സ്‌കൂളിലെ പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അവസാന നോമിഷന്‍ പട്ടിക ജനുവരി 22ന് പുറത്തിവിടും. ഫെബ്രുവരി 24നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്‌കാര്‍ നോമിനേഷനായിരുന്ന റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം ‘വില്ലേദ് റോക്ക് സ്റ്റാര്‍’ പട്ടികയില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.
indian story in oscar
