ഹാപ്പിനെസ്സ് ഈസ് അത്രേം ഇഷ്ടമുള്ളൊരാളോട് കുറേ സംസാരിക്കുന്നത്” എന്ന് തന്നെ പറയണം; മമ്മൂട്ടിയുടേയും ഖുശ്ബുവിന്റെയും സംസാരം മറക്കാനാവാത്ത മനോഹര രംഗങ്ങളിൽ ഒന്ന്; വൈറലായി കുറിപ്പ് !

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂക്കയ്ക്ക് ആശംസകൾ നേർന്ന് നിരവധിപേരാണ് സോഷ്യൽ മീഡിയയിലെത്തിയത്. അതോടൊപ്പം മമ്മൂക്കയുടെ പഴയ സിനിമകളൊക്കെ ചർച്ചകൾക്കിടയായി. അത്തരത്തിൽ ഓർമ്മപ്പെടുത്തിയ ഒരു സിനിമയാണ് ഖുശ്ബു നായികയായിട്ടെത്തിയ കൈയ്യൊപ്പ്. ചിത്രത്തെ കുറിച്ച് മൂവി സ്ട്രീറ്റ് എന്ന സിനിമാ പേജിൽ വന്ന കുറിപ്പ് വായിക്കാം…
“കയ്യൊപ്പിലെ ഏറ്റവും മനോഹരരംഗമേതെന്ന് ചോദിച്ചാൽ ബാലനും പദ്മയും തമ്മിലുള്ള ഫോൺ സംഭാഷണം തന്നെയാണ്.. പ്രണയവും നഷ്ടവും മോഹവും ആഗ്രഹവുമെല്ലാം രണ്ടിടങ്ങളിൽ നിന്ന് രണ്ടുപേർ ശബ്ദമെന്നതിലൂടെ പങ്കവെയ്ക്കുമ്പോൾ അതിനെന്തൊരു മനോഹാരിതയായിരുന്നു…
അതിയായ ആഗ്രഹത്തിന്റെ പേരിൽ പിറവികൊള്ളുന്ന സംഭാഷങ്ങളെന്നതിന് മാജിക് എന്നൊരു തലം തന്നെയാകണം..മിണ്ടുന്നൊരാൾക്ക് കേൾക്കുന്നൊരാളെ അല്ലെങ്കിൽ കേൾക്കുന്നൊരാൾക്ക് മിണ്ടുന്നൊരാളെ തൊട്ടടുത്തറിയാൻ ശബ്ദമെന്നതിന് മാത്രമേ കഴിയുകയുള്ളുവെങ്കിൽ അതിന് മാജിക് എന്ന വിശേഷണമല്ലേ ഏറ്റവും ഉചിതവും…
ഒന്നോർത്തു നോക്കൂ .. പ്രിയശബ്ദത്തിന്റെ മധുരമെന്നതിലാണ് പുലരിയെന്നത് ഉണർന്നെണീക്കുന്നതെങ്കിൽ അത് സമ്മാനിക്കുന്ന അനുഭൂതിയെന്നതിന് എന്തൊരു ഭംഗിയായിരിക്കുമെന്ന്… കാണുന്ന കാഴ്ചകൾക്കെല്ലാം ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് ആനന്ദമെന്നതിന്റെ ചിറകിലേറി ആയൊരു ദിനമെന്നതിൽ തന്നെ നാം നമ്മളെയടയാളപ്പെടുത്തും…
ഇഷ്ടമുള്ളൊരാളോട് ആഗ്രഹത്തോടെ മിണ്ടുകയെന്നാൽ നാം നമ്മെത്തന്നെ സന്തോഷിപ്പിക്കുകയാണെന്നർത്ഥം.. അതിനാൽ തന്നെ ” ഹാപ്പിനെസ്സ് ഈസ് അത്രേം ഇഷ്ടമുള്ളൊരാളോട് കുറേ സംസാരിക്കുന്നത്” എന്ന് തന്നെ പറയണം. എന്നവസാനിക്കുന്നു കുറിപ്പ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള് വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...