Connect with us

പുതിയ റൈറ്റർ മാമന് പഴയ കഥയറിയില്ലേ?; ഞങ്ങളുടെ ഋഷി ഇങ്ങനെയല്ല; ഇതൊരുമാതിരി മണ്ണുണ്ണി ഋഷിയാണ്; പഴയ ഋഷിയെയും ആദി സാറിനെയും തിരികെ തരുക; പ്രതിഷേധവുമായി കൂടെവിടെ ആരാധകർ!

Malayalam

പുതിയ റൈറ്റർ മാമന് പഴയ കഥയറിയില്ലേ?; ഞങ്ങളുടെ ഋഷി ഇങ്ങനെയല്ല; ഇതൊരുമാതിരി മണ്ണുണ്ണി ഋഷിയാണ്; പഴയ ഋഷിയെയും ആദി സാറിനെയും തിരികെ തരുക; പ്രതിഷേധവുമായി കൂടെവിടെ ആരാധകർ!

പുതിയ റൈറ്റർ മാമന് പഴയ കഥയറിയില്ലേ?; ഞങ്ങളുടെ ഋഷി ഇങ്ങനെയല്ല; ഇതൊരുമാതിരി മണ്ണുണ്ണി ഋഷിയാണ്; പഴയ ഋഷിയെയും ആദി സാറിനെയും തിരികെ തരുക; പ്രതിഷേധവുമായി കൂടെവിടെ ആരാധകർ!

നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പരമ്പര കടന്നു പോയിക്കൊണ്ടിരുന്നത് . ഋഷിയും സൂര്യയും തമ്മിലുള്ള പിണക്കങ്ങളും വഴക്കുകളും പുറത്ത് കാണിക്കാത്ത സ്നേഹവുമെല്ലാം ആരാധകരുടെ മനസ് കീഴടക്കുന്നതായിരുന്നു. ഇവര്‍ക്കിടയിലെ പ്രണയം പരസ്പരം പറയാതെതന്നെ പുതിയ തലത്തിലേക്ക് കടക്കുന്നതാണ് കഴിഞ്ഞ രണ്ടുദിവസത്തിന് മുൻപ് വരെ കണ്ടത്.

ഒരു പഴയകാല കോളേജ് പ്രണയം ഓർമ്മപ്പെടുത്തുന്ന പാരമ്പരയായിട്ടാണ് കൂടെവിടെ മലയാളികൾക്കിടയിലേക്ക് എത്തിയത്. പറയാതെ ഉള്ളില്‍ കൊണ്ട് നടക്കുന്ന പ്രണയത്തിനു അല്ലേലും ഇത്തിരി ഭംഗി കൂടുതലാ മാഷേ, സൂര്യയുടെ ആ നോട്ടവും ഞെട്ടലും ചമ്മലും ചിരിയുമൊക്കെ എത്ര രസമാണ്. ഋഷിയുടെ ഭാവപ്രകടനങ്ങൾക്ക് നിറയെ പ്രേക്ഷകരാണ്… ഋഷിയുടെ കള്ളനോട്ടവും ചമ്മലും ചിരിയും അടുത്തിടെയായി കൂടിവരുകയായിരുന്നു. കലിപ്പൻ ഋഷിയെ കള്ള കാമുകൻ ഋഷിയെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. ആ പഴയകാല നിഷ്‌കളങ്ക പ്രണയത്തിന്റെ സുഖമുള്ള നല്ല ഓര്‍മ്മകള്‍ ഋഷിയയിലൂടെ തിരിച്ചു കിട്ടുന്നു എന്ന് വേണം പറയാൻ…

ഋഷിയും സൂര്യയും മാത്രമല്ല, അതിഥി ടീച്ചറെ കാണാനും ഒരു ഐശ്വര്യമാണ്. ടീച്ചർ ഒരിടവേള കഴിഞ്ഞ് ഓണം എപ്പിസോഡിലൂടെയാണ് തിരികെയെത്തിയത്. അതേസമയം, ആദി സാർ ഇല്ലാത്തത് വലിയൊരു കുറവായി ഇപ്പോഴും നിൽക്കുന്നുണ്ട്.

കൂടെവിടെയുടെ തുടക്കം മുതൽ ഉണ്ടായിരുന്ന പ്രണയജോഡികളായിരുന്നു അതിഥി ടീച്ചറും ആദി സാറും. ഋഷിയുടെ അച്ഛനും അമ്മയും ആണെങ്കിലും എന്തോ കാരണത്താൽ അവർക്ക് പിണങ്ങേണ്ടി വന്നിരുന്നു. നിയമപരമായി ബന്ധം വേർപെടുത്തിയിട്ടും മനസുകൾ തമ്മിൽ അകലാതെ പരസ്പരം സ്നേഹിച്ചു പോകുന്നതിനിടയിലാണ് ഒരു ബനാറസ് ടൂർ എന്നും പറഞ്ഞ് ആദി സാർ പോകുന്നത്.

അതിനുശേഷം പലപ്പോഴും ആദി സാറിനെ കുറിച്ച് കഥയിൽ പറയുന്നുണ്ടെങ്കിലും കഥാപാത്രത്തെ കാണിച്ചിരുന്നില്ല. ആദി സാർ ആയിട്ട് പാരമ്പരയിലെത്തിയത് മലയാളികളുടെ പ്രിയപ്പെട്ട നടൻ കൃഷ്ണകുമാർ ആണ് . ആദി സാറിനെ കാണാനില്ലാത്തതിനാൽ കൃഷ്ണകുമാറിയനോട് തന്നെ ആരാധകർ കാര്യം അന്വേഷിച്ചു. തുടർന്ന് കൃഷ്ണകുമാർ തന്നെ പരമ്പരയിൽ നിന്നും പോയ വിവരം അറിയിച്ചെത്തുകയും ചെയ്തിരുന്നു.

അതോടെ കൂടെവിടെ പ്രേക്ഷകരിൽ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തി രംഗത്തുവന്നു. ഇന്നും കൃഷ്ണകുമാറിനെ തന്നെ ആദി സാർ ആയിട്ട് തിരികെ കൊണ്ടുവരണം എന്നുള്ള അപേക്ഷകൾ പ്രേക്ഷകരുടെ ഇടയിൽ നിന്നും കേൾക്കാം.

കൃഷ്ണകുമാർ പരമ്പരയിൽ നിന്നും മാറി എന്നറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ അദ്ദേഹം തന്നെ പങ്കുവച്ച കുറിപ്പിൽ പരമ്പരയുടെ എഴുത്തുകാരൻ മാറി എന്ന വിവരവും പറഞ്ഞിരുന്നു. എഴുത്തുകാരൻ മാറിയതാണോ കാരണം എന്നറിയില്ല, എങ്കിലും ഇപ്പോൾ പരമ്പരയുടെ പോക്ക് അത്ര ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്.

ഋഷി സൂര്യ പ്രണയ രംഗങ്ങൾക്കായിട്ടാണ് പല പ്രേക്ഷകരും കാത്തിരിക്കുന്നത്. ആ ആഗ്രഹം മനസിലാക്കി പലപ്പോഴും രണ്ടാളുടെയും റൊമാൻസ് രംഗങ്ങൾ സ്വപ്നങ്ങളിൽ കാണിക്കുക സീരിയലിൽ പതിവായിരുന്നു. ഇതോടെ ട്രോളേന്മാർ സ്വപ്നക്കൂട് എന്നൊരു ഇരട്ടപ്പേരും പരമ്പരയ്ക്ക് നൽകി. സ്വപ്നമാണെങ്കിലും സാരമില്ല, കണ്ടിരിക്കാൻ കൊല്ലം എന്നുള്ളതുകൊണ്ട് ആരാധകർ അതും ഏറ്റെടുത്തിരുന്നു.

എന്നാൽ, ഇപ്പോൾ മറ്റൊരു പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഋഷിയുടെ ഇപ്പോഴത്തെ തന്റേടമില്ലാത്ത സ്വഭാവത്തെയാണ് പ്രേക്ഷകർ കുറ്റം പറയുന്നത്. തുടക്കത്തിൽ കണ്ട കലിപ്പിന്റെ ഒരംശം ഇപ്പോഴില്ല. ആദ്യ എപ്പിസോഡുകളിലും റാണിയമ്മയുടെ പെറ്റ് ആയിരുന്നു ഋഷി ഏങ്കിലും സ്വന്തം തീരുമാനവും അഭിപ്രായവും റാണിയമ്മയുടെ മുഖത്തുനോക്കിവരെ ഋഷി പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അതൊന്നുമില്ല .

കൂടെവിടെയിലെ മറ്റു ഫ്ലോപ്പുകളും പ്രേക്ഷകരുടെ അഭിപ്രായങ്ങളും കേൾക്കാം വീഡിയോയിലൂടെ !

about koodevide

More in Malayalam

Trending

Recent

To Top