മമ്മൂട്ടിയുടെ അറുപത്തിയൊമ്ബതാം ജന്മദിനമാണ് ഇന്ന് . മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ടുള്ള മകന് ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും ചിത്രവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
“എന്റെ വാപ്പിച്ചിക്ക് ജന്മദിനാശംസകള്! എനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്. എന്തിനും ഏതിനും എനിക്ക് സമീപിക്കാവുന്നവന്‍. എപ്പോഴും എന്നെ കേട്ട് എന്നെ ശാന്തമാക്കുന്നവന്‍. നിങ്ങളാണ് എന്റെ സമാധാനവും സെന്നും. നിങ്ങളുടെ അതുല്യമായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുവാന്‍ ഞാന്‍ എല്ലാ ദിവസവും ശ്രമിക്കുകയാണ്. ഈ സമയം നിങ്ങളോടൊപ്പം ചെലവഴിക്കാനാവുന്നനത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും. നിങ്ങളെ മറിയത്തിനൊപ്പം കാണുന്നത് തന്നെ എനിക്കെന്ത് സന്തോഷമാണ്. സന്തോഷ ജന്മദിനം. നിങ്ങള്‍ ചെറുപ്പമാവുന്തോറും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ. ഞങ്ങള്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു.”
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....