Connect with us

മമ്മൂട്ടി എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും തിരിച്ചറിയാന്‍ ഈ വീഡിയോ മാത്രം മതി; വൈറലായി കുറിപ്പ്!

News

മമ്മൂട്ടി എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും തിരിച്ചറിയാന്‍ ഈ വീഡിയോ മാത്രം മതി; വൈറലായി കുറിപ്പ്!

മമ്മൂട്ടി എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും തിരിച്ചറിയാന്‍ ഈ വീഡിയോ മാത്രം മതി; വൈറലായി കുറിപ്പ്!

മമ്മൂട്ടിയെ കുറിച്ച് റോബേര്‍ട്ട് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. സന്യാസിനിമാരായ ഡോക്ടര്‍മാരുടെ മഹാ സമ്മേളനം ഉത്ഘാടനം ചെയ്യാൻ ആലുവയിൽ എത്തിയ പ്പോഴുണ്ടായ മമ്മൂട്ടിയുടെ വീഡിയോ മാധ്യമങ്ങളിൽ വൈറലായിരുന്നു. യുവാവ് എഴുതിയ കുറിപ്പിനൊപ്പം വീഡിയോയും പങ്കുവെച്ചിട്ടുണ്ട്

കുറിപ്പ്:

‘മമ്മൂട്ടി ‘എന്ന മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും അറിവും തിരിച്ചറിയാന്‍ ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാല്‍ മതിയാവും. ഇന്ത്യയിലെ സന്യാസിനിമാരായ ഡോക്ടര്‍മാരുടെ മഹാ സമ്മേളനം ഉത്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലുവയിലെ പ്രശസ്തമായ രാജഗിരി ആശുപത്രിയില്‍ എത്തുന്നത്. സ്വാഗതപ്രസംഗ വേളയില്‍ അദ്ദേഹത്തിന് മനസ്സിലായി ഈ പ്രസ്ഥാനത്തിന്റെ സ്ഥാപക ഡോ സിസ്റ്റര്‍ ലില്ലി തൈക്കൂടന്‍ വേദിയില്‍ വരാതെ, കാഴ്ച്ചക്കാരുടെ കൂട്ടത്തില്‍ ആണ് ഇരിക്കുന്നതെന്ന്. ഉദ്ഘാടനം ചെയ്യേണ്ട സമയത്തു അദ്ദേഹം ഒട്ടും മടിച്ചില്ല ആ വന്ദ്യ സിസ്റ്ററെ സ്റ്റേജിലേക്ക് വിളിച്ചു, തനിക്കു പകരം തിരി കൊളുത്തിച്ചു മാത്രമോ, ഈ ക്രൈസ്തവ സന്ന്യാസിനി മാരുടെ നന്മകള്‍ ഓരോന്നായി അക്കമിട്ട് പറഞ്ഞ്, മലയാളികള്‍ അല്ലാത്തവര്‍ കൂടി മനസ്സിലാക്കാന്‍ ഇംഗ്ലീഷില്‍ ഒരു തകര്‍പ്പന്‍ പ്രസംഗവും !

പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സിസ്റ്റര്‍ ലില്ലിയെ ഇരിപ്പിടത്തില്‍ പോയി കണ്ട് യാത്ര ചോദിച്ചു, അനുഗ്രഹവും വാങ്ങി മടങ്ങുന്ന മമ്മുക്കയെ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്ന ആയിരങ്ങള്‍… ഇതൊന്നും കാണാതെ ‘മമ്മൂട്ടി ‘ വന്നു എന്ന് കേട്ടു ഓടി വന്ന ആരോ ഒരാള്‍ അപ്പോള്‍ പറഞ്ഞുവത്രേ ‘ മമ്മൂട്ടി അല്ലേ.. എന്നാ ജാഡയാ, അല്ലേ?

mammootty

Continue Reading
You may also like...

More in News

Trending

Recent

To Top