Connect with us

സന്മനസുണ്ടങ്കിൽ ഈ പെൺകുട്ടി രക്ഷപെടും;തിരിഞ്ഞു നോക്കാതിരിക്കരുത്,ഒരു കൈസഹായം പ്രതീക്ഷിക്കുന്നു!

News

സന്മനസുണ്ടങ്കിൽ ഈ പെൺകുട്ടി രക്ഷപെടും;തിരിഞ്ഞു നോക്കാതിരിക്കരുത്,ഒരു കൈസഹായം പ്രതീക്ഷിക്കുന്നു!

സന്മനസുണ്ടങ്കിൽ ഈ പെൺകുട്ടി രക്ഷപെടും;തിരിഞ്ഞു നോക്കാതിരിക്കരുത്,ഒരു കൈസഹായം പ്രതീക്ഷിക്കുന്നു!

മനസ്സിൽ കാരുണ്യമുണ്ടങ്കിൽ…ദുഖിക്കുന്നവർക്ക് ഒരു കൈ സഹായം ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ ഇവിടേയ്ക്ക് ഒന്ന് കണ്ണോടിക്കണം.ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് നാലു ലക്ഷം രൂപ.എന്നാൽ അത് സംഘടിപ്പിക്കാൻ കഴിയാത്ത ഒരു ചെറുപ്പക്കാരന്റെ ദാരുണാവസ്ഥ.

ഗുരുതരമായ ഹൃദ്രോഗ ബാധയെ തുടർന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാണ് വിഷ്ണു പി രാജ് എന്ന ചറുപ്പക്കാരന്റെ ഭാര്യ.ഹൃദ്രോഗം കാരണം വന്ന കോംപ്ലിക്കേഷൻസ് മൂലം ശ്വാസകോശത്തിന്റെ പ്രവർത്തനവും ഏകദേശം പത്ത് ശതമാനം മാത്രമുള്ള അവസ്ഥയിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ് .മാച്ച്ചിങ് ആയിട്ടുള്ളഹൃദയവും ശ്വാസകോശവും കിട്ടാൻ കാലതാമസം ഉണ്ട്‌. അതുവരെയുള്ള ഓക്സിജൻ ചെലവ് വളരെ ഭീമമായ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് വിഷ്ണു.നിങ്ങളാൽ കഴിയുന്ന ഒരു ചെറിയ തുകയെങ്കിലും ഇവർക്ക് നൽകാൻ കഴിഞ്ഞാൽ അത് ആ കുടുംബത്തിന് ഒരു താങ്ങാകും.

ഫേസ്ബുക് പോസ്റ്റ് വായിക്കാം…

ചെറിയ കാര്യങ്ങളിലെ ദൈവം ആകാം

ഒരാൾ നിങ്ങളുടെ ഒരുപാട് കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങൾ ക്ക്‌ കാരണം ആയിട്ടുണ്ടോ..നെഞ്ച് നീറി ഇരിക്കുന്ന വിഷമങ്ങളിൽ ഒരു ചെറു ചിരിയോടെ നിങ്ങളെ വിഷമങ്ങൾ തരണം ചെയ്യാൻ ഉള്ള ശക്തി തന്നിട്ടുണ്ടോ .. നോക്കുമ്പോൾ ഒരിക്കലെങ്കിലും അവരെപ്പോലെ ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ.. ഇങ്ങനെ എല്ലാം കൊണ്ട് എന്നെ സ്വാധീനിച്ച ഒരു സുഹൃത്ത് ആണ് ഞങ്ങൾ ആശാൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന Vishnu P Raj. നാടും വീടും വിട്ട് ട്രെയിനിങ് സെൻറർ എന്ന കാരാഗ്രഹത്തിൽ കിടക്കുമ്പോൾ വിനയം കൊണ്ടും സ്നേഹം കൊണ്ടും കരുതൽ കൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയ എന്റെ എൻട്രി മേറ്റ് . ഇന്ന് അവൻ അവന്റെ ഭാര്യയുടെ രോഗം കാരണം ജീവിതത്തിലെ ഒരു പക്ഷേ ഏറ്റവും വിഷമം ഏറിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഗുരുതരമായ ഹൃദ്രോഗ ബാധയെ തുടർന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആണ് ഇപ്പോൾ ആ കുട്ടി. സർവീസ് ആണ് ഇവരെ അങ്ങോട്ടേക്ക് റഫർ ചെയ്തിരിക്കുന്നത്. ഏകദേശം 48 ലക്ഷം രൂപ ചിലവ് ഉള്ള ഈ സർജറിക്ക് സർവീസ് reimbursement ഉണ്ട്. എന്നാൽ ഹൃദ്രോഗം കാരണം വന്ന കോംപ്ലിക്കേഷൻസ് മൂലം ശ്വാസകോശത്തിന്റെ പ്രവർത്തനവും ഏകദേശം പത്ത് ശതമാനം മാത്രമുള്ള അവസ്ഥയിലേക്ക് ആയി കാര്യങ്ങൾ. ഈയൊരവസ്ഥയിൽ ഹൃദയത്തോടൊപ്പം ശ്വാസകോശവും മാറ്റിവയ്ക്കേണ്ടി ഇരിക്കുന്നു . Reimbursement കൊടുക്കുന്ന ഉണ്ടെങ്കിലും അത് ഹൃദയത്തിനും ശ്വാസകോശത്തിനും സർജറിക്കു വേണ്ടി മാത്രമുള്ള പൈസയാണ്. നമ്മുടെ സുഹൃത്തിന് ഏകദേശം ഒന്നരലക്ഷം രൂപയോളം ഒരുമാസം ചെലവ് വരുന്നുണ്ട്. സ്വന്തമായി ശ്വാസമെടുക്കാനുള്ള കഴിവ് നഷ്ടപ്പെട്ട കാരണം ഓക്സിജൻ സിലിണ്ടർ വഴിയാണ് കുട്ടി ശ്വാസം എടുത്തു കൊണ്ടിരിക്കുന്നത്. വീട്ടിൽ ഉള്ളപ്പോൾ ഉപയോഗിക്കാൻ വേണ്ടി portable oxygen cylinder വാടകയ്ക്ക് എടുക്കുന്ന ഇനത്തിലാണ് ഈ ചെലവ് .കഴിഞ്ഞ ആഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു .മാച്ച്ചിങ് ആയിട്ടുള്ളഹൃദയവും ശ്വാസകോശവും കിട്ടാൻ കാലതാമസം ഉണ്ട്‌. അതുവരെയുള്ള ഓക്സിജൻ ചെലവ് വളരെ ഭീമമായ ഒരു തുക യാണ് ആണ്. അത് സർവീസിൽനിന്ന് ലഭിക്കുകയുമില്ല. നമ്മൾ എല്ലാവരും ഒന്നു ആഞ്ഞു പിടിച്ചാൽഅവന് അത് വലിയ ഒരു സഹായമാകും കാരണം അവന് ഇപ്പൊ അത്യാവശ്യമായി ഒരു നാല് ലക്ഷം രൂപയുടെ ആവശ്യം ഉണ്ട്. ഇന്നലെ വിളിച്ചപോഴും നിസ്സഹായവസ്ഥല്‌ നിൽക്കുന്ന അവൻ ചിരിച്ച് കൊണ്ട് ആണ് സംസാരിച്ചത്.. വേറെ എന്താടാ എന്നെ കൊണ്ട് ചെയ്യാൻ പറ്റുക എടുക്കാൻ ലോൺ ഒന്നും ബാക്കി ഇല്ലലോ എന്ന് അവൻ പറഞ്ഞപ്പോ ഒരു തുള്ളി രക്തം എന്റെ ഉള്ളിൽ പൊടിഞ്ഞുവോ..

about vishnu p rajs wife critical condetion

More in News

Trending

Recent

To Top