News
ആ നിസ്സാര കാര്യത്തിനാണ് നമിത എന്നോട് വഴക്കുണ്ടാക്കി; കരഞ്ഞ് കൊണ്ട് ഞാൻ അന്ന് വേദിയിലേക്ക് കയറി, തുറന്നു പറഞ്ഞ് റിമി ടോമി..
ആ നിസ്സാര കാര്യത്തിനാണ് നമിത എന്നോട് വഴക്കുണ്ടാക്കി; കരഞ്ഞ് കൊണ്ട് ഞാൻ അന്ന് വേദിയിലേക്ക് കയറി, തുറന്നു പറഞ്ഞ് റിമി ടോമി..
റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്ന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ്. ആഴ്ചയിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയിൽ അതിഥികൾ ആരാണെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. കഴിഞ്ഞ ദിവസം പ രിപാടിയിൽ നമിത അതിഥിയായെത്തിയപ്പോഴാണ് പഴയ ഓർമകൾ റിമി പങ്കുവെച്ചിരുന്നു. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ സംവിധായകൻ ബോബൻ സാമുവലും സംഗീതസംവിധായകൻ രഞ്ജിൻ രാജും ഷോയിൽ ഉണ്ടായിരുന്നു . ഷോയ്ക്കിടെ നമിതയോട് വഴക്കുണ്ടാക്കി പിന്നീട് പിണങ്ങിയ കാര്യം
തുറന്നു പറനഞ്ഞിരിക്കുകയാണ് റിമി ടോമി.
റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ ഒരുമിച്ച് യുഎസിൽ ഒരു ഷോയ്ക്കു പോയി. പന്ത്രണ്ട് സ്റ്റേജുകളിൽ അവസാനത്തെ ഷോ ആയിരുന്നു അത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. എനിക്കു ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാൽ മതി. അത്രയ്ക്ക് ഇഷടമാണ്. അന്ന് ഷോയ്ക്ക് മുൻപ് ഒരു പായ്ക്കറ്റിൽ ആ ചെറി അവിടെ കൊണ്ടു വച്ചിട്ടുണ്ടായിരുന്നു. അത് കണ്ട ഉടൻ ഞാൻ അത് ആരും കാണാതെ എടുത്ത് മറച്ചു പിടിച്ച് കൊണ്ടുപോയി കഴിക്കാൻ തുടങ്ങി. അപ്പോൾ നമിത എന്റെയടുത്തു വന്ന് റിമി ചേച്ചി ചെറി എടുത്തായിരുന്നോ എന്നു ചോദിച്ചു. അവൾ വിശന്നപ്പോഴാണ് അത് ചോദിച്ചത്. ആ ചോദ്യം കേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അപ്പോൾ ഞാൻ ദേഷ്യത്തോടെ ചെറി നമിതയ്ക്കു നേരെ നീട്ടിയിട്ട് എനിക്കു വേണ്ട കൊണ്ടുപൊയ്ക്കോ എന്ന് പറഞ്ഞു. വളരെയധികം ദേഷ്യപ്പെട്ടാണ് ഞാൻ അതു പറഞ്ഞത്. പക്ഷേ അതു കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി. കാരണം പരിപാടിയുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസത്തോളമായി ഞങ്ങൾ അവിടെ ഒരുമിച്ചായിരുന്നു. എന്നിട്ട് അത്തരമൊരു നിസ്സാര കാര്യത്തിന് വഴക്കുണ്ടാക്കിയല്ലോ എന്നോർത്ത് എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാൻ കരയാൻ തുടങ്ങി. അപ്പോഴേക്കും നമിത എന്നെ ആശ്വസിപ്പിക്കാൻ വന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല. അപ്പോഴേക്കും എനിക്ക് പാട്ടു പാടാൻ സ്റ്റേജിൽ കയറേണ്ട സമയമായി. കരഞ്ഞു കൊണ്ടാണ് ഞാൻ അന്നു വേദിയിലേക്കു കയറിയത്.’
rimi tomy
