Connect with us

മമ്മൂട്ടി ചില്ലറ വക്കീല്‍ ആയിരുന്നില്ല, സിനിമയിലെത്തിയില്ലായിരുന്നുവെങ്കില്‍ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു, ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍!

Actor

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. തന്റെ നടനമികവുകൊണ്ട് ഓരോ സിനിമകളിലും ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. എന്നാല്‍ സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

ഇപ്പോഴിതാ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മമ്മൂട്ടി ആരാകുമായിരുന്നു എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരന്‍.

സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ മമ്മൂട്ടിയിപ്പോള്‍ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു എന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലിക ഇത് പറഞ്ഞത്. മമ്മൂട്ടി ചില്ലറ വക്കീല്‍ ആയിരുന്നില്ല എന്നാണ് താരം പറഞ്ഞത്.

‘മമ്മൂക്ക ഇപ്പോള്‍ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയില്‍ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്.

ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പര്‍ സ്റ്റാര്‍. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയില്‍ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും’ മല്ലിക സുകുമാരന്‍ പറഞ്ഞു.

എറണാകുളം ലോ കോളജില്‍ നിന്ന് വക്കീല്‍ പഠനം പൂര്‍ത്തിയാക്കിയ ആളാണ് മമ്മൂട്ടി. തുടര്‍ന്ന് രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ആണ് താരത്തിന്റേതായി പുറത്തുവന്ന അവസാന ചിത്രം.

More in Actor

Trending