Connect with us

സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേയ്ക്ക്; ആദ്യ ചിത്രം തന്നെ ആരോടൊപ്പം എന്ന് കണ്ടോ!

Actor

സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേയ്ക്ക്; ആദ്യ ചിത്രം തന്നെ ആരോടൊപ്പം എന്ന് കണ്ടോ!

സുരാജ് വെഞ്ഞാറമ്മൂട് തമിഴിലേയ്ക്ക്; ആദ്യ ചിത്രം തന്നെ ആരോടൊപ്പം എന്ന് കണ്ടോ!

മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടന്‍.

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തില്‍ ആണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത്. നടന്റെ ആദ്യ തമിഴ് ചിത്രമാണിത്. ചിയാന്‍ 62 എന്ന് താത്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം എസ് യു അരുണ്‍കുമാറാണ് സംവിധാനം ചെയ്യുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 മാര്‍ച്ച് മാസത്തില്‍ ‘ചിയാന്‍ 62’ ചിത്രീകരണം ആരംഭിക്കും.

മധ്യവയസ്‌കനായാണ് ചിയാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു നാടന്‍ ആക്ഷന്‍ ത്രില്ലര്‍ ആകും ചിയാന്‍ 62 എന്ന സൂചനകളുണ്ട്. ജിവി പ്രകാശ് കുമാര്‍ ആണ് ചിയാന്‍ 62ന് സംഗീതം ഒരുക്കുന്നത്. എച്ച് ആര്‍ പിക്‌ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് നിര്‍മ്മാണം.

അതേസമയം, അടുത്തിടെയാണ് നടന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന വാര്‍ത്ത പുറത്തെത്തിയത്. പിന്നാലെ താരത്തിന് കാരണം കാണിക്കാന്‍ കുറച്ചുദിവസം കൂടി സമയം കൂടി മോട്ടോര്‍ വാഹന വകുപ്പ് അനുവദിച്ചിരുന്നു. മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന സുരാജിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എറണാകുളം ആര്‍ടി ഓഫീസില്‍ നിന്നാണ് സുരാജിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് കൂടുതല്‍ സമയം അനുവദിച്ചത്. വാഹനാപകടത്തില്‍ പോലീസിന്റെ എഫ്‌ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശിച്ചിരുന്നു.

എഫ്‌ഐആര്‍ വിശദമായി പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്ത ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ ഓഫീസുകളോട് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് എംവിഡി സുരാജിന്റെ െ്രെഡവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുകയാണെന്ന് അറിയിച്ചത്.

മൂന്ന് തവണ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും മറുപടി ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. രാത്രി അമിത വേഗത്തില്‍ സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ജൂലായ് 29ന് രാത്രി തമ്മനംകാരണക്കോടം റോഡിലായിരുന്നു സുരാജ് ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ അപകടം നടന്നത്.

പാലാരിവട്ടം പോലീസാണ് താരത്തിനെതിരെ കേസെടുത്ത് തുടര്‍നടപടിക്കായി മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് താരത്തിന് നോട്ടീസ് നല്‍കി. താരത്തിന് രജിസ്‌ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍.ടി.ഒ.യ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രണ്ടാമതും മൂന്നാമതും നോട്ടീസ് അയച്ചിരുന്നു.

More in Actor

Trending

Recent

To Top