Connect with us

താന്‍ വെറും ബാലാജി അല്ല സംഘി ബാലാജി ആണ്, അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ നടന്‍ ബാലാജി ശര്‍മ്മയ്ക്ക് വിമര്‍ശനം

Actor

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ താരമാണ് ബാലാജി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് ബാലാജി ശര്‍മ്മ.

കുടുംബത്തിനൊപ്പമാണ് നടന്‍ അയോധ്യയിലെത്തിയത്. ഭാര്യക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്ക്ക് നടന്നു നീങ്ങുന്ന വീഡിയോ ബാലാജി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ വലിയ ഭക്ത ജനത്തിരക്കാണെന്നും രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ആണെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ പങ്കുവെച്ചതിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. താന്‍ വെറും ബാലാജി അല്ല സംഘി ബാലാജി ആണ്, വേറെ ഒരു നടനും ഇല്ലാത്ത ചങ്കൂറ്റം നിങ്ങളില്‍ കാണുന്നു എന്നിങ്ങനെ നീളുന്ന കമെന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പക്ഷേ നടന്‍ ഇതില്‍ ഒന്നും തിരിച്ച് പ്രതികരിച്ചിട്ടില്ല.

More in Actor

Trending

Recent

To Top