Malayalam
ആളുകള്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്; മമ്മൂട്ടി
ആളുകള്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്; മമ്മൂട്ടി
മലയാളികളുടെ പ്രിയങ്കരനാണ് മമ്മൂട്ടി. ആരാധകരെ കുറിച്ച് എന്നും വാചാലനാകാറുള്ള ആളാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം തന്റെ ഫാന്‍സിനെ കുറിച്ച് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്.
‘ആരാധകര്‍ ആണ് എല്ലാം. പലതരം ആരാധന ഉണ്ട് നമുക്ക്. ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. ഭയങ്കര ഇഷ്ടമാണ്. പക്ഷേ ചില ആളുകള്‍ നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താല്‍ ഇഷ്ടം ദേഷ്യമായി മാറും. അങ്ങനെ ഒത്തിരി പേര്‍ക്ക് എന്നോട് ദേഷ്യമുണ്ട്. ഇതേ ആരാധകര്‍ക്ക്. അതെന്റെ തന്നെ കുറ്റം കൊണ്ടാവില്ല.
സിനിമ ചീത്തയാവുമ്പോള്‍ വിഷമിച്ചിട്ട് കാര്യമില്ല. ഞാന്‍ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിനും ഞാന്‍ മാത്രമല്ല ഉത്തരവാദി. അതൊന്ന് ആരാധകര്‍ മനസിലാക്കിയാല്‍ മതി. അത്രത്തോളം സ്‌നേഹം എന്നോട് കാണിക്കണം’, എന്നാണ് മമ്മൂട്ടി പറയുന്നത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
പിറന്നാള്‍ ദിനത്തില്‍ വീടിന് മുന്നില്‍ വരുന്ന ആരാധകരെ കുറിച്ചും മമ്മൂട്ടി സംസാരിക്കുന്നുണ്ട്.’അവരോട് വരണ്ടെന്ന് പറയാന്‍ പറ്റില്ലല്ലോ. ചീത്ത പറയാനൊന്നും അല്ലല്ലോ. ബര്‍ത്ത്‌ഡേ വിഷിനല്ലേ. അവരുടെ അടുത്തു പോയാല്‍ ചിലപ്പോള്‍ നമുക്ക് അത്ര സുഖമാവില്ല. അതുകൊണ്ട് വീടിന്റെ മുകളില്‍ നിന്ന് കൈ കാണിച്ചാല്‍ അവര്‍ ഹാപ്പി ആണ്. ഇത്തവണ ഞാന്‍ കുറച്ച് കേക്ക് ഒക്കെ വാങ്ങിച്ച് വച്ചിരുന്നു. കഴിഞ്ഞ തവണ ചെറിയൊരു കേക്ക് ആയിരുന്നു. അതൊന്നും ആര്‍ക്കും എത്തിയില്ല. ഇത്തവണ ഒത്തിരി വാങ്ങിച്ചു. എല്ലാവര്‍ക്കും കൊടുത്തു. സന്തോഷം കൊണ്ടല്ലേ ഇതൊക്കെ.